കണ്ണൂർ: ചലച്ചിത്ര നടൻ കെ.പി.ഉമ്മർ അനുസ്മരണവേദി ഏർപ്പെടുത്തിയ കെ.പി.ഉമ്മർ അവാർഡുകൾക്ക്
നടൻ സന്തോഷ് കീഴാറ്റൂർ,
നിർമ്മാതാവ് രാജൻ തളിപ്പറമ്പ്,
ആലക്കോട് ഫിലിംസിറ്റി ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ
കെ.എം.ഹരിദാസ് എന്നിവരെ തിരഞ്ഞെടുത്തു.

മികച്ച സംഗീത ആൽബം:
ഇടയനിൽ അഭയം
(നിർമ്മാണം: സനീഷ് ജെയിംസ്),
മികച്ച ചലച്ചിത്ര പുസ്തകം:
മമ്മൂട്ടി നാട്യങ്ങളില്ലാതെ നിറക്കൂട്ടില്ലാതെ
(രചന: രമേഷ് പുതിയമഠം)

പതിനായിരം രൂപയും ഫലകവും പ്രശസ്തിപത്രവുമടങ്ങിയ അവാർഡുകൾ ജനുവരിയിൽ കണ്ണൂരിൽ നടക്കുന്ന ചടങ്ങിൽ സമ്മാനിക്കുമെന്ന് ചെയർമാൻ സംവിധായകൻ
മോഹൻ കുപ്ലരി,
കൺവീനർ നടൻ ബാബു അന്നൂർ എന്നിവർ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here