തിരൂർ: മഹാകവി അക്കിത്തത്തിൻ്റെ സ്മരണയ്ക്ക് ഓറൽ ഹിസ്റ്ററി റിസർച്ച് ഫൗണ്ടേഷൻ ഏർപ്പെടുത്തിയ ശ്രേഷ്ഠ ഭാരത് പുരസ്ക്കാരം താനൂർ അമൃതാനന്ദമയീമഠത്തിലെ മഠാധിപതി സ്വാമിനി അതുല്യാമൃത പ്രാണയ്ക്ക്.

സനാതന ധർമ്മ പ്രചാരണത്തിനും സാമൂഹ്യ പരിഷ്കരണത്തിനും കഴിഞ്ഞ മൂന്നു പതിറ്റാണ്ടായി നടത്തിക്കൊണ്ടിരിക്കുന്ന പ്രവർത്തനങ്ങൾ പരിഗണിച്ചാണ് രാമചന്ദ്രൻ പാണ്ടിക്കാട്, സുധീർ പറൂര്, തിരൂർ ദിനേശ് എന്നിവരടങ്ങുന്ന പുരസ്കാര നിർണ്ണയ സമിതി പ്രഥമ ശ്രേഷ്ഠ ഭാരത് പുരസ്ക്കാരത്തിന് അതുല്യാമൃതപ്രാണയെ തെരഞ്ഞെടുത്തത്.

10,000 രൂപയും കീർത്തി പത്രവും ഫലകവും അടങ്ങുന്ന പുരസ്കാരം ത്രിമൂർത്തി സ്നാന ഘട്ടിലെ മാഘമക
മഹോത്സവത്തിൻ്റെ ഭാഗമായി 2022 ജനുവരി 21 ന് രാവിലെ 10 മണിക്ക് തിരുന്നാവായ നാവാമുകുന്ദ ക്ഷേത്രാങ്കണത്തിൽ നടക്കുന്ന ചടങ്ങിൽ ഗോവ ഗവർണ്ണർ അഡ്വ: പി.എസ്.ശ്രീധരൻ പിള്ള സമ്മാനിക്കും.

2018 മുതൽ തിരുന്നാവായയിലും തവനൂരിലുമായി നടന്നു വരുന്ന മാഘമക മഹോത്സവത്തിൻ്റെ കേന്ദ്ര കമ്മിറ്റിയുടെ രക്ഷാധികാരിയായിരുന്നു മഹാകവി അക്കിത്തം.

 

LEAVE A REPLY

Please enter your comment!
Please enter your name here