ജീമോൻ റാന്നി
ഹൂസ്റ്റൺ: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (കേരള) ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ കെ.പി.സി..സി വർക്കിംഗ് പ്രസിഡന്റും തൃക്കാക്കര എം എൽ എ യുമായിരുന്ന പി.ടി.തോമസിന്റെ അകാല വേർപാടിലുള്ള ദുഃഖം രേഖപ്പെടുത്തന്നതിന് അനുശോചന യോഗം സംഘടിപ്പിക്കുന്നു.
ഡിസംബർ 26 നു ഞായറാഴ്ച ഉച്ചകഴിഞ്ഞു 3.30 ന് ദേശി ഇന്ത്യൻ റെസ്റ്റോറന്റിൽ (209, FM 1092 Rd, Stafford, TX, 77477) വച്ചാണ് അനുശോചനയോഗം.
ജനകീയനും സത്യസന്ധനും ആയ ആർജവുമുള്ള ഒരു നേതാവായിരുന്നു പി.ടി. കോൺഗ്രസ് പ്രസ്ഥാനത്തിന്റെ എല്ലാ കാലത്തെയും വ്യത്യസ്തമായ മുഖം. ആശയത്തെ ആശയം കൊണ്ട് പോരാടി, നിലപാടുകളിൽ ഉറച്ചു നിന്ന പി.ടി യുടെ ഓർമ്മകൾ പങ്കിടുവാൻ ഒരുക്കുന്ന ഈ അനുശോചന യോഗത്തിൽ കക്ഷി രാഷ്ട്രീയ ഭേദമെന്യേ ഏവരേയും ക്ഷണിക്കുന്നുവെന്ന് ഭാരവാഹികൾ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്,
ബേബി മണക്കുന്നേൽ – 713 291 9721
തോമസ് ഒലിയാംകുന്നേൽ – 713 679 9950
വാവച്ചൻ മത്തായി – 832 468 3322
Now we are available on both Android and Ios.