തിരുവനന്തപുരം : കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച ‘വെർജീനിയൻ ദിനങ്ങൾ’, ശാസ്താംകോട്ട ഡി. ബി കോളെജ് മുൻ പ്രിൻസിപ്പലും എഴുത്തുകാരനുമായ ഡോ. സി. ഉണ്ണികൃഷ്ണൻ സമ്പാദനം ചെയ്ത ‘ഏഴാച്ചേരി കലഹകലയുടെ ഗന്ധമാദനം’, എന്നീ പുസ്തകങ്ങളുടെ പ്രകാശനവും ഏഴാച്ചേരിക്ക് ആദരവും ഇന്ന്  വൈകിട്ട് മൂന്നിന് സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ നിർവഹിക്കും.  കവി പ്രഭാവർമ പുസ്തകങ്ങൾ ഏറ്റുവാങ്ങും. വയലാർ അവാർഡ് ലഭിച്ച ഒരു വെർജീനിയൻ വെയിൽക്കാലം എന്ന കൃതിയുടെ രചയിതാവ് കൂടിയായ കവി ഏഴാച്ചേരി രാമചന്ദ്രനെ മന്ത്രി ആദരിക്കും.
വൈലോപ്പിള്ളി സംസ്‌കൃതി ഭവൻ എ.സി. ഹാളിൽ നടക്കുന്ന പ്രകാശനത്തിൽ ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പ്രൊഫ. വി.കാർത്തികേയൻ നായർ അധ്യക്ഷത വഹിക്കും. ഡോ. എം. എ. സിദ്ദീഖ് പുസ്തകപരിചയം നടത്തും. സാഹിത്യ അക്കാദമി നിർവാഹക സമിതിയംഗം പ്രൊഫ. വി.എൻ.മുരളി, വൈലോപ്പിള്ളി സംസ്‌കൃതി ഭവൻ വൈസ് ചെയർമാൻ വിനോദ് വൈശാഖി എന്നിവർ ആശംസാപ്രസംഗം നടത്തും. ഏഴാച്ചേരി രാമചന്ദ്രൻ മറുവാക്കും ഡോ.സി. ഉണ്ണികൃഷ്ണൻ മറുമൊഴിയും നടത്തും. ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്  റിസർച്ച് ഓഫീസർ ഡോ. അപർണ. എസ്. കുമാർ സ്വാഗതം പറയും.

 

LEAVE A REPLY

Please enter your comment!
Please enter your name here