കൊച്ചി : ചാൻസിലർപദവിയിൽ തുടരാൻ പറ്റാത്ത ഗുരുതര സാഹചര്യമാണ് നിലനിൽക്കുന്നതെന്നും, ആ പദവിയിലേക്ക് ഇനിയില്ലെന്നും പകരം സംഭവിധാനങ്ങൾ ഏർപ്പെടുത്തണമെന്നും കേരളാ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ആവശ്യപ്പെട്ടു. ചാൻസിലർ പദവിയിലേക്ക് തന്നെ നിയമിച്ചത് ക്യാബിനറ്റാണ്, അതേ ക്യാബിനറ്റാണ് ചെയ്യാൻ പാടില്ലാത്തതും ചെയ്യുന്നത്. . വിമർശനം ഉന്നയിക്കുമ്പോൾ ഭരണഘടനാ സ്ഥാപനങ്ങളെ മാനിക്കാനുള്ള ബാധ്യത എല്ലാവർക്കുമുണ്ടെന്നും, ശക്തി തെളിയിക്കാനുള്ള ഇടമല്ല, തന്നെ ആർക്കും വിമർശിക്കാമെന്നും ഗവർണർ കൊച്ചിയിൽ പറഞ്ഞു. സംവാദങ്ങൾ നിയമങ്ങളും ചട്ടങ്ങളും പാലിച്ചാവണമെന്നും ഗവർണർ ആവശ്യപ്പെട്ടു.

രാഷ്ട്രപതിയുടെ ഡി-ലിറ്റ് വിവാദം, കണ്ണൂർ സർവ്വകലാശാല ചാൻസിലർ നിയമനം സംബന്ധിച്ച് ഉന്നത വിദ്യാഭ്യാസ മന്ത്രി കത്ത് നൽകിയത് സംബന്ധിച്ച തർക്കങ്ങളാണ് ഗവർണർ ചാൻസിലർ പദവി ഒഴിയുമെന്നുള്ള തീരുമാനത്തിലേക്ക് എത്തിച്ചത്. രാഷ്ട്രപതിയുടെ ഡി-ലിറ്റ് വിഷയത്തിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഗവർണറെ വിമർശിച്ച് രംഗത്തു വന്നിരുന്നു. രാഷ്ട്രപതിക്ക് ഡി ലിറ്റ് നൽകാനുള്ള ശുപാർശ നൽകാൻ ഗവർണർക്ക് അധികാരമില്ലെന്ന പ്രതിപക്ഷ നേതാവിന്റെ പ്രതികരണത്തിനാണ് തന്നെ ആർക്കും വിമർശിക്കാമെന്നുള്ള മറുപടി നൽകിയത്.

ഗവർണർ ചാൻസിലർ പദവിയിൽ തുടരില്ലെന്ന തീരുമാനം വീണ്ടും കടുപ്പിച്ചതോടെ ഒരു സമവായത്തിനുള്ള സാധ്യതയാണ് അടയുന്നത്. ഗുരുതരമായ സാഹചര്യമാണ് നിലവിലുള്ളതെന്നാണ് ഗവർണർ ആവർത്തിക്കുന്നത്. എന്നാൽ ആ സാഹചര്യം എന്താണെന്ന് വ്യക്തമാക്കാൻ ഗവർണർ തയ്യാറായില്ലെതും ശ്രദ്ധേയമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here