കൊച്ചി :  കൊച്ചി മെട്രോയിലെ  ജീവനക്കാർക്ക് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ചുള്ള  ആധുനിക സി.പി.ആർ (കാർഡിയോ പൾമണറി റെസസിറ്റേഷൻ) പരിശീലനം നൽകി.
 യാത്രക്കാർക്ക് മെട്രോ യാത്രയ്ക്കിടയിൽ ഹൃദയസ്തംഭനം സംഭവിച്ചാൽ അടിയന്തിരമായി പ്രാഥമിക ശുശ്രൂഷ ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് ജീവനക്കാർക്ക് ആധുനിക സി.പി.ആർ.പരിശീലനം നൽകുന്നത്.
യാത്രക്കാരുമായി കൂടുതൽ അടുത്തിടപഴകുന്ന ഓപ്പറേഷൻസ്, മെയ്ന്റനൻസ് വിഭാഗത്തിലെ ജീവനക്കാർക്ക് രാവിലെ 9 മണിമുതൽ മുട്ടം യാർഡിലും 11.30 മുതൽ ജവഹർലാൽ നെഹ്റു സ്റ്റേഡിയം സ്റ്റേഷനിലുംവെച്ചാണ് പരിശീലനം ലഭ്യമാക്കിയത്. പരിശീലനം വരും ദിവസങ്ങളിലും തുടരും.
കൊച്ചി ആസ്ഥാനമായ  ബ്രയ്ൻവയർ മെഡിടെക്നോളജീസ്  ആണ്   പരിശീലനം നൽകുന്നത്.  കമ്പനി ഡയറക്ടർ കിരൺ എൻ. എം. പരിശീലനത്തിന് നേതൃത്വം നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here