തിരുവനന്തപുരം : സംസ്ഥാനത്തെ ബസ് നിരക്കു വർധന ഫെബ്രുവരി 1 മുതൽ നടപ്പാക്കിയേക്കും. ഗതാഗതവകുപ്പിന്റെ ശുപാർശയ്ക്കു മുഖ്യമന്ത്രിയുടെ അനുമതി ലഭിച്ചു.

2.5 കിലോമീറ്റർ ദൂരത്തിനു മിനിമം ചാർജ് 8 രൂപയിൽനിന്ന് 10 രൂപയാക്കി ഉയർത്താനാണു ശുപാർശ. തുടർന്നുള്ള ദൂരത്തിൽ കിലോമീറ്ററിന് 80 പൈസ എന്നത് ഒരു രൂപയാകും.

ബിപിഎൽ കുടുംബങ്ങളിൽ നിന്നുള്ള (മഞ്ഞ റേഷൻ കാർഡ്) വിദ്യാർഥികൾക്കു ബസ് യാത്ര സൗജന്യമാക്കും. മറ്റെല്ലാ വിദ്യാർഥികളുടെയും മിനിമം ചാർജ് 5 രൂപയായി കൂട്ടും.

1.5 കിലോമീറ്ററിന് ഒരു രൂപയും 5 കിലോമീറ്ററിനു 2 രൂപയുമാണ് നിലവിൽ വിദ്യാർഥികൾക്കുള്ള നിരക്ക്. ഈ രണ്ടു ദൂരത്തിനും ഇനി 5 രൂപയാക്കാനാണു നിർദേശം.

LEAVE A REPLY

Please enter your comment!
Please enter your name here