ഇടുക്കി : ഇടുക്കി ദേവികുളം താലൂക്കിലെ രവീന്ദ്രൻ പട്ടയം റദ്ദാക്കാൻ രവന്യൂ വകുപ്പ് ഉത്തരവിട്ടു. ദേവികുളം താലൂക്കിലെ ആറ് വില്ലേജുകളിലായുള്ള 530 പട്ടയങ്ങളാണ് റദ്ദാക്കുക. നപടിക്രമങ്ങൾ 40 ദിവസത്തിനകം പൂർത്തിയാക്കണമെന്നും റവന്യൂ വകുപ്പ് സെക്രട്ടറി ജയതിലക് ജില്ലാകലക്ടർക്ക് അയച്ച  ഉത്തരവിൽ പറയുന്നു.
1999 ലാണ്  അന്നത്തെ ദേവികളും ഡപ്യൂട്ടി തഹസിൽദാറായിരുന്ന എം ഐ രവീന്ദ്രൻ അനധികൃതമായി നൽകിയ പട്ടയമാണ് റദ്ദാക്കുന്നത്. ഏറെ വിവാദമായ രവീന്ദ്രൻ പട്ടയം റദ്ദാക്കണമെന്നുള്ള ആവശ്യമാണ് സർക്കാർ നടപ്പാക്കുന്നത്. ഇത് ഇടുക്കി ജില്ലയിലെ എല്ലാ രാഷ്ട്രീയ പാർട്ടികളെയും ഒരുപോലെ വെട്ടിലാക്കുന്നതണ് സർക്കാരിന്റെ ഉത്തരവ്. കണ്ണൻ ദേവൻ കമ്പനിയുമായുണ്ടാക്കിയ കരാർ, വിവിവധ ലാന്റ് രവന്യു നിയമങ്ങൾ എന്നിവയൊന്നും പരിഗണിക്കാതെ എല്ലാ വിധ ചട്ടങ്ങളും കാറ്റിൽ പറത്തി ഡപ്യൂട്ടി തഹസിൽദാർ എം ഐ രവീന്ദ്രൻ തോന്നിയതുപോലെ പട്ടയം അനുവദിക്കുകയായിരുന്നു.  വിവിധ രാഷ്ട്രീയ നമേതാക്കളുടെ നിർദ്ദേശങ്ങളും രവീന്ദ്രൻ പട്ടയം അനുവദിക്കുന്നതിന് കാരണമായി.
നാല് വർഷക്കാലത്തെ പരിശോധനയെ തുടർന്നാണ് റവന്യൂ വകുപ്പിന്റെ തീരുമാനം പ്രഖ്യാപിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here