Friday, June 9, 2023
spot_img
Homeന്യൂസ്‌കേരളംപ്രവാസം, ജീവിതം,  കാൽപ്പാടുകൾ

പ്രവാസം, ജീവിതം,  കാൽപ്പാടുകൾ

-

സുജിത്ത് ബാലകൃഷ്ണൻ / രാജേഷ് തില്ലങ്കേരി

പ്രവാസി എഴുത്തുകാരിൽ ശ്രദ്ധേയനാണ് മലയാളിയായ സുജിത്ത് ബാലകൃഷ്ണൻ. സൂര്യനെല്ലി കേസിനെ അടിസ്ഥാനമാക്കി അദ്ദേഹം രചിച്ച ഗോൽഗൊത്താ ഡെയിസ് എന്ന ഇംഗ്ലീഷ് നോവൽ ആമസോണിൽ ഏറെ ചർച്ച ചെയ്യപ്പെച്ച നോവലാണ്.

പ്രവാസ ലോകത്ത് നിരവധി എഴുത്തുകാരുണ്ട്, എന്നാൽ കേരളത്തെ അവർ പലപ്പോഴും രേഖപ്പെടുത്താറില്ല. പലപ്പോഴും പ്രവാസികളുടെ എഴുത്തിൽ നിഴലിച്ചു നിൽക്കുന്നതെല്ലാം ഗ്രാമീണ ജീവിതവും പലവിധ നൊസ്റ്റാൾജിയയുമാണ്. എനന്നാൽ അതൊന്നുമായിരുന്നില്ല സുജി ബാലകൃഷ്ണന്റെ തൂലികയിലൂടെ പിറവികൊണ്ട സാഹിത്യം. ഗ്രാമവും ജീവിതവും മാത്രമല്ലല്ലോ ജീവിതം. അതിനും അപ്പുറത്ത് കേരള സമൂഹത്തെ ഏറെ വേദനിപ്പിച്ച നിരവധി സംഭവങ്ങൾ കേരളത്തിൽ ഉണ്ടായിട്ടുണ്ട്. ഒരു കാലത്ത് മാധ്യമങ്ങളിൽ നിറഞ്ഞു നിന്ന വിവാദ സംഭവങ്ങൾ പിന്നീട് ആരെങ്കിലും ചർ്ച്ച ചെയ്യാറുണ്ടോ… ഇല്ല, അതാണ് നമ്മുടെ പതിവ് രീതി.
ഒരു പ്രവാസി എഴുതുകയാണ്, കേരളം ഏറെ ഉത്കണ്ഠയോടെ ചർച്ച ചെയ്ത ഒരു ദുരന്തകഥ.

സൂര്യനെല്ലിയിലെ ആ പെൺകുട്ടിയെ നിങ്ങൾ മറന്നുവോ, ഒരു പക്ഷേ, നിങ്ങൾ മറന്നുകാണും, അതാണ് മനുഷ്യൻ. പക്ഷേ. അവർക്ക് മറക്കാനാവില്ലല്ലോ… സൂര്യനെല്ലി സംഭവത്തെ അടിസ്ഥാനമാക്കി ഇംഗ്ലീഷിൽ എഴുതപ്പെട്ട നോവലാണ് ഗോൾക്കത്താ ഡെയിസ്…. നോവലിസ്റ്റ് സുജിത്ത് ബാലകൃഷ്ണൻ സംസാരിക്കുകയാണ്… കഥയുടെ ലോകത്തെകുറിച്ച്….എഴുത്തിന്റെ, തിരിച്ചറിഞ്ഞ ലോകത്തെ കുറിച്ച്…..

ചെറുപ്പകാലം

പാലക്കാട് ജില്ലയിൽ കാവശ്ശേരിക്കപ്പുറം ഭാരതപ്പുഴ കടന്ന് തോണികടന്നു പോവേണ്ട ഒരു കുഗ്രാമമാണ്
തോണിപ്പാടം. അവിടെയാണ് എന്റെ കുട്ടിക്കാലം. മഴക്കാലത്ത് പുഴകടന്ന് പോവാൻ പറ്റില്ല.  ആറ് കിലോമീറ്റർ കാൽനടയായിവേണം ഇൗ പുഴയിൽ നിന്നും രക്ഷപ്പെടാൻ. അന്ന് മുത്തശിയോടൊപ്പമാണ് ജീവിതം. അച്ഛനും അമ്മയുമൊക്കെ തത്തമംഗലത്തായിരുന്നു താമസിച്ചിരുന്നത്. സ്കൂൾ ജീവിതം പല്ലാവൂർ ചിന്മയാ വിദ്യാലയത്തിലായിരുന്നു.  സമ്പന്നരായിരുന്നു ആ സ്കൂളിലെ വിദ്യാർത്ഥികളിൽ ഏറെയും. എന്തിനാണ് ആ സ്കൂളിൽ എന്നെ കൊണ്ടുവിട്ടതെന്ന് എനിക്കെപ്പോഴും സംശയമുണ്ടായിരുന്നു. ആ സ്കൂളിലെ ജീവിതം എന്നെ വല്ലാതെ അലോസരപ്പെടുത്തിയിരുന്നു. ഒരു ജയിൽ ജീവിതമായിരുന്നു ആ സ്കൂൾ. പ്രീഡിഗ്രിയ്ക്ക് ചിറ്റൂർ കോളജിൽ പഠിക്കാനെത്തിയത്. അതോടെയാണ് ഞാ്ൻ ജീവിതത്തെ നേരിട്ട് കണ്ടഖിയുന്നത്. പ്രീഡിഗ്രി കാലത്തു തന്നെ എന്റെ മനസിൽ സിനിമാ മോഹമായിരുന്നു. പ്രീ ഡിഗ്രി കഴിഞ്ഞപ്പോൾ തന്നെ എനിക്ക് എൻട്രൻസ് പരീക്ഷയിൽ വിജയിക്കാനായി. ഇതേ സമയത്തു തന്നെയാണ് സംവിധായകൻ പി ചന്ദ്രകുമാറുമായി പരിചയപ്പെടുന്നത്. അതെന്റെ ജീവിതത്തിൽ വലിയ മാറ്റമുണ്ടാക്കി. ചന്ദ്രകുമാറിന്റെ ലൊക്കേഷനിലൊക്കെ പോവുമായിരുന്നു. കുതിരവട്ടം പപ്പുവിനെ പോലുള്ള മഹാനടന്മാരെ പരിചയപ്പെടാനുള്ള അവസരമൊക്കെ അക്കാലത്താണ് ഉണ്ടായത്.
എൻജിനിയറിംഗ് പഠനകാലം തൃശ്ശൂരിലായിരുന്നു. എല്ലാ പുസ്തകങ്ങളും വായിക്കും. എല്ലാ സിനിമയും കാണും. എന്നാൽ എഴുത്തിന്റെ ലോകത്തേക്ക് എത്തിയില്ല.

പ്രവാസിജീവിതം ?

പ്രവാസജീവിതം ഞാൻ ഇഷ്ടപ്പെട്ട്തൊന്നുമായിരുന്നില്ല. എന്നാൽ എൻജിനിയറിംഗ് പഠനം കഴിഞ്ഞപ്പോൾ തന്നെ എനിക്ക് മസ്ക്കറ്റിൽ ജോലി കിട്ടി. അപ്പോൾ എന്റെ പ്രായം 22 മാത്രമാണ്. ജോലി വേണം, നല്ല സൗക്യമുള്ള ജീവിതം നേടണം എന്നൊക്കെ ആഗ്രഹിച്ചിരുന്നു അക്കാലം.  മസ്ക്കറ്റിൽ എത്തിയ ആദ്യകാലം എനിക്ക് പ്രവാസ ജീവിതത്തെ ഉൾക്കൊള്ളാൻ പറ്റുമായിരുന്നില്ല. എന്നാൽ ജീവിതത്തെ ക്രമപ്പെടുത്താൻ മസ്ക്കറ്റിലെ ജോലി അനിവാര്യമായിരുന്നു.
മസക്കറ്റിലെ മൂന്നു വർഷം എന്നെ സംബന്ധിച്ചിടത്തോളം വലിയ അനുഭവമായിരുന്നു. ശ്മ്പളം കിട്ടുന്നു, ജീവിക്കാൻ ബുദ്ധിമുട്ടില്ല, നല്ല സാഹചര്യം. ഇതാണ് എന്നെ ശരിക്കും മോൾഡ് ചെയ്ത കാലം. മെക്കാനിക്കൽ എൻജിനിയറായിരുന്നു ഞാൻ.ഒരാൾ ദുബായിലാണ് നാലു പേർ മസ്ക്കറ്റിലും. പ്രൊഡക്ഷനിലാണ് ജോലി. മാനേജർ മാരുടെ മക്കൾക്ക് ട്യൂഷെനെടുക്കാൻ ഞങ്ങളിൽ ചിലരെ ഉപയോഗിച്ചിരുന്നു. ചിലർ അക്കാലത്ത് രക്ഷപ്പെട്ടു. ചിലർക്ക് പിടിച്ചു നിൽക്കാൻ പറ്റാതായി.

കോളജിൽ പഠിക്കുന്ന കാലത്ത് തന്നെ ചെറുഥകൾ എഴുതിത്തുടങ്ങിയിരുന്നുവെങ്കിലും ആരും അതൊന്നും പ്രസിദ്ധീകരിക്കാൻ തയ്യാറായില്ല. എനിക്കും അതിനുള്ള ധൈര്യം ഉണ്ടായിരുന്നില്ല എന്നതാണ് സത്യം.
പ്രവാസ കാലത്താണ് എഴുത്തിലേക്ക് ഞാൻ വീണ്ടും സജീവമായി ഇടപെടുന്നത്, കഥ എഴുത്തിലേക്ക് തിരിച്ചു വന്നപ്പോൾ അതൊരു ഹരമായി മാറി.പ്രവാസകാലത്ത് ആദ്യം പബ്ലിഷ് ചെയ്ത കഥ പുഴയൊഴുകും പോലെയായിരുന്നു. ദേശാഭിമാനി വാരികയിലാണ് കഥ പ്രസിദ്ധീകരിക്കുന്നത്.പിന്നീട് എഴുത്തിൽ സജീവമായി.ആദ്യ കഥാ സമഹാരം 2009 ലാണ് ഇറങ്ങുന്നത്. ഇതോടെ ഒരു എഴുത്തു കാരൻ പ്രവാസ ജീവിതം മാറി.

അപ്പോഴും സിനിമയായിരുന്നു ലക്ഷ്യം, എന്നാൽ കുടുംബം ജോലി തുടങ്ങിയവയാൽ ചുറ്റപ്പെട്ട ഒരു ജീവിതത്തിൽനിന്നും പുറത്തുകടക്കുക പ്രയാസമായിരുന്നു.

ഗോൽകൊത്ത ഡേയ്സ് എന്ന നോവലിലേക്ക് എങ്ങിനെയാണ് എത്തപ്പെടുന്നത് ?

2009 ൽ ഒരു ഡോക്യുമെന്ററി ചെയ്യുകയെന്ന ലക്ഷ്യവുമായി പഠനം ആരംഭിച്ചു. കേരളത്തിൽ നടന്ന ആദ്യത്തെ ഗ്യാംഗ് റെയിപ്പായിരുന്നല്ലോ സൂര്യനെല്ലി കേസ്. കോളജിൽ പഠിക്കുന്ന കാലത്ത് ഇതിന് സമാനമായ ഒരു സംഭവം തൃശ്ശൂർ എൻജിനിയറിംഗ് കോളജിൽ സംഭവിച്ചിരുന്നു, 1996 ൽ ആയിരുന്നു ആ സംഭവം. കേസിൽ അരും ശിക്ഷിക്കപ്പെട്ടില്ല. ഇത് എന്റെ മനസിൽ ഒരു നീറ്റലായി അവശേഷിച്ചിരുന്നു. പീഢിപ്പിക്കപ്പെട്ട ആ പെൺകുട്ടിയെ കോളജിൽ എല്ലാവരും എതിർത്തു. പക്ഷേ, ആവർ അതൊന്നും ശ്രദ്ധിച്ചതേയില്ല.സൂര്യ നെല്ലി പെൺകുട്ടിക്കുണ്ടായ ലൈംഗീക പീഢനവും അവൾ നടത്തിയ നിയമ പോരാട്ടവുമാണ് എന്നെ ഏറെ ആകർഷിച്ചത്. ഞാൻ ദുബായിൽ ജോലി ചെയ്യുന്നതിനാൽ ഒരു ഡീറ്റേയിൽഡ് ഡോക്യുമെന്ററിചെയ്യാൻ സാധിക്കുമായിരുന്നില്ല. അങ്ങിനെയാണ് ഒരു നോവൽ എഴുതുകയെന്ന തീരുമാനത്തിൽ ഞാൻ എത്തിചേർന്നത്.

എഴുത്ത് തുടങ്ങുന്നതിന് മുൻപ് സൂര്യനെല്ലി പെൺകുട്ടി യാത്ര ചെയ്ത അതേ പാതയിലൂടെ നമ്മൾ യാത്ര ചെയ്യാൻ തീരുമാനിച്ചത്. ഞാനും എന്റെ സുഹൃത്തും നാടക പ്രവർത്തകനുമായ മുരളീ കൃഷ്ണനുമായി ഒരു യാത്ര പ്ലാൻ ചെയ്തു. അങ്ങിനെയാണ് കുമളിയിലും ഇടുക്കിയിലെ വിവിധ സ്ഥലങ്ങളിലും കോട്ടയത്തുമൊക്കെ യാത്ര ചെയ്യുന്നത്.

മലയാളി ആയിരുന്നിട്ടും നോവലിന്റെ ഭാഷ ഇംഗ്ലീഷ് ആയത് ?

മലയാളത്തിൽ എഴുതാനായിരുന്നു ആദ്യം ലക്ഷ്യമിട്ടിരുന്നത്. എഴുതി തുടങ്ങിയതും മലയാളത്തിലാണ്. എന്നാൽ പലപ്പോഴും എഴുത്ത് തുടരാൻ പറ്റാതായി. പിന്നെയാണ് എഴുത്ത് ഇംഗ്ലീഷിലേക്ക് വഴിമാറിയത്. ലോകം ശ്രദ്ധിക്കപ്പെടേണ്ടതാണ് സൂര്യനെല്ലി പെൺകുട്ടിയുടെ അനുഭവങ്ങൾ എന്ന ബോധം എന്നിൽ എവിടെയോ കിടക്കുന്നുണ്ടായിരുന്നു. ഇംഗ്ലീഷിലേക്ക് എഴുത്ത് മാറിയത് സൂര്യനെല്ലി പെൺകുട്ടിയുടെ ദുരനുഭവങ്ങൾ പങ്കുവെക്കാൻ എനിക്ക് പിന്നീട് എളുപ്പമായി. വല്ലാത്ത പിരിമുറുക്കം ആ എഴുത്തിലുണ്ടായി.എന്റെ ഒരു ടെർക്കിഷ്  സുഹൃത്ത് നോവൽ വായിച്ചപ്പോൾ പറഞ്ഞു, ഇത്തരമൊരു സംഭവം അവന്റെ നാട്ടിലും ഉണ്ടായി എന്ന്.

നോവൽ എഴുത്ത് പൂർത്തിയായപ്പോൾ ഇതിനൊരു പ്രസാദകൻ വേണം, പലരെയായി സമീപിച്ചു. നോവൽ സമർപ്പിച്ചു., അവർ കൃത്യസമയത്തൊന്നും പ്രതികരിച്ചില്ല. അങ്ങിനെയാണ് ബുക്ക് പബ്ലിഷ് ചെയ്യാനായി ലീഡ് സ്റ്റാർട്ട് പബ്ലിഷിംഗ് കമ്പനി വരുന്നത്. മുംബൈ ബേസ്ഡ് കമ്പനി യായിരുന്നു അവർ. അവർ നോവൽ വായിച്ച്തിന് ശേഷം താൽപര്യം അറിയിച്ചു. അങ്ങിനെയാണ് നോവൽ പുറത്തുവരുന്നത്. ആമസോണിലും പുസ്തകം വന്നു.

അടുത്ത നോവൽ പ്രവാസവുമായി ബന്ധപ്പെട്ടാണല്ലോ… ആ നോവലിനെ കുറിച്ച് ?

ബീംയിംഗ് ഇൻ ശീർഷാസൻ  എന്നായിരുന്നു അടുത്ത നോവൽ, അതും ഇംഗ്ലീഷിലായിരുന്നു.
ദുബായിലെ മിഡ് ലൈഫ് അടിസ്ഥാനമാക്കിയാണ് ഇൗ നോവൽ. ഒരു പ്രവാസിയുടെ ജീവിതത്തിൽ ആകസ്മികമായി ഉണ്ടാവുന്ന കൈപ്പിഴയിൽ സ്വന്തം മകൾ മരിക്കാനിടവരുന്നതാണ് ഇൗ കഥ. പതിനഞ്ചു വർഷതൈ്ത ജയിൽ വാസത്തിന് ശേഷം അയാൽ പൊതുമാപ്പിലൂടെ പുറത്തുവരുന്നതാണ് നോവലിലെ ഇതിവൃത്തം. ജീവിതത്തിൽ ഒരിക്കലും പുറം ലോകം കാണുമെന്ന് പ്രതീക്ഷയില്ലാതിരുന്ന ശിവയെന്ന കഥാപാത്രത്തിന്റെ ജീവിത്തിലൂടെയാണ് നോവൽ സ്ഞ്ചരിക്കുന്നത്. ദുബൈയിൽ നടന്ന ഒരു സംഭവത്തെ അടിസ്ഥാനമാക്കിയാണ് ഇൗ നോവലും രചിക്കപ്പെട്ടിരിക്കുന്നത്.

എന്താണ് എഴുത്തിന്റെ അടുത്ത അധ്യായം ?

ദുബായ് സ്റ്റോറീസാണ് അടുത്ത എഴുത്ത്. സാധു ഹസ്സൻ മണ്ഡോ മുംബൈ സ്റ്റോറീസ് പരമ്പരയെപോലുള്ള ഒരു എഴുത്താണ് അടുത്തത്. 10 കഥകളാണ് ആ പരമ്പരയിൽ. ദുബൈ എന്ന സുന്ദര ലോകത്തെ കാണാപ്പുറങ്ങളാണ് കഥയിലെ ഇതിവൃത്തം.

ദുബൈയിലെ അൽ നാദയിലാണ് സുജിത്ത് ബാലകൃഷ്ണൻ താമസിക്കുന്നത്. എൻജിനയറായി ജോലിചെയ്യുകയാണ് ഇദ്ദേഹം. പ്രവാസ ലോകത്ത് നിരവധി എഴുത്തുകാരുണ്ട്, എന്നാൽ കേരളത്തെ അവർ പലപ്പോഴും രേഖപ്പെടുത്താറില്ല. പലപ്പോഴും പ്രവാസികളുടെ എഴുത്തിൽ നിഴലിച്ചു നിൽക്കുന്നതെല്ലാം ഗ്രാമീണ ജീവിതവും പലവിധ നൊസ്റ്റാൾജിയയുമാണ്. എനന്നാൽ അതൊന്നുമായിരുന്നില്ല സുജി ബാലകൃഷ്ണന്റെ തൂലികയിലൂടെ പിറവികൊണ്ട സാഹിത്യം. ഗ്രാമവും ജീവിതവും മാത്രമല്ലല്ലോ ജീവിതം. അതിനും അപ്പുറത്ത് കേരള സമൂഹത്തെ ഏറെ വേദനിപ്പിച്ച നിരവധി സംഭവങ്ങൾ കേരളത്തിൽ ഉണ്ടായിട്ടുണ്ട്. ഒരു കാലത്ത് മാധ്യമങ്ങളിൽ നിറഞ്ഞു നിന്ന വിവാദ സംഭവങ്ങൾ പിന്നീട് ആരെങ്കിലും ചർ്ച്ച ചെയ്യാറുണ്ടോ… ഇല്ല, അതാണ് നമ്മുടെ പതിവ് രീതി.
ഒരു പ്രവാസി എഴുതുകയാണ്, കേരളം ഏറെ ഉത്കണ്ഠയോടെ ചർച്ച ചെയ്ത ഒരു ദുരന്തകഥ.

സൂര്യനെല്ലിയിലെ ആ പെൺകുട്ടിയെ നിങ്ങൾ മറന്നുവോ, ഒരു പക്ഷേ, നിങ്ങൾ മറന്നുകാണും, അതാണ് മനുഷ്യൻ. പക്ഷേ. അവർക്ക് മറക്കാനാവില്ലല്ലോ… സൂര്യനെല്ലി സംഭവത്തെ അടിസ്ഥാനമാക്കി ഇംഗ്ലീഷിൽ എഴുതപ്പെട്ട നോവലാണ് ഗോൾക്കത്താ ഡെയിസ്…. നോവലിസ്റ്റ് സുജിത്ത് ബാലകൃഷ്ണൻ സംസാരിക്കുകയാണ്… കഥയുടെ ലോകത്തെകുറിച്ച്….എഴുത്തിന്റെ, തിരിച്ചറിഞ്ഞ ലോകത്തെ കുറിച്ച്…..

ചെറുപ്പകാലം

പാലക്കാട് ജില്ലയിൽ കാവശ്ശേരിക്കപ്പുറം ഭാരതപ്പുഴ കടന്ന് തോണികടന്നു പോവേണ്ട ഒരു കുഗ്രാമമാണ്
തോണിപ്പാടം. അവിടെയാണ് എന്റെ കുട്ടിക്കാലം. മഴക്കാലത്ത് പുഴകടന്ന് പോവാൻ പറ്റില്ല.  ആറ് കിലോമീറ്റർ കാൽനടയായിവേണം ഇൗ പുഴയിൽ നിന്നും രക്ഷപ്പെടാൻ. അന്ന് മുത്തശിയോടൊപ്പമാണ് ജീവിതം. അച്ഛനും അമ്മയുമൊക്കെ തത്തമംഗലത്തായിരുന്നു താമസിച്ചിരുന്നത്. സ്കൂൾ ജീവിതം പല്ലാവൂർ ചിന്മയാ വിദ്യാലയത്തിലായിരുന്നു.  സമ്പന്നരായിരുന്നു ആ സ്കൂളിലെ വിദ്യാർത്ഥികളിൽ ഏറെയും. എന്തിനാണ് ആ സ്കൂളിൽ എന്നെ കൊണ്ടുവിട്ടതെന്ന് എനിക്കെപ്പോഴും സംശയമുണ്ടായിരുന്നു. ആ സ്കൂളിലെ ജീവിതം എന്നെ വല്ലാതെ അലോസരപ്പെടുത്തിയിരുന്നു. ഒരു ജയിൽ ജീവിതമായിരുന്നു ആ സ്കൂൾ. പ്രീഡിഗ്രിയ്ക്ക് ചിറ്റൂർ കോളജിൽ പഠിക്കാനെത്തിയത്. അതോടെയാണ് ഞാ്ൻ ജീവിതത്തെ നേരിട്ട് കണ്ടഖിയുന്നത്. പ്രീഡിഗ്രി കാലത്തു തന്നെ എന്റെ മനസിൽ സിനിമാ മോഹമായിരുന്നു. പ്രീ ഡിഗ്രി കഴിഞ്ഞപ്പോൾ തന്നെ എനിക്ക് എൻട്രൻസ് പരീക്ഷയിൽ വിജയിക്കാനായി. ഇതേ സമയത്തു തന്നെയാണ് സംവിധായകൻ പി ചന്ദ്രകുമാറുമായി പരിചയപ്പെടുന്നത്. അതെന്റെ ജീവിതത്തിൽ വലിയ മാറ്റമുണ്ടാക്കി. ചന്ദ്രകുമാറിന്റെ ലൊക്കേഷനിലൊക്കെ പോവുമായിരുന്നു. കുതിരവട്ടം പപ്പുവിനെ പോലുള്ള മഹാനടന്മാരെ പരിചയപ്പെടാനുള്ള അവസരമൊക്കെ അക്കാലത്താണ് ഉണ്ടായത്.
എൻജിനിയറിംഗ് പഠനകാലം തൃശ്ശൂരിലായിരുന്നു. എല്ലാ പുസ്തകങ്ങളും വായിക്കും. എല്ലാ സിനിമയും കാണും. എന്നാൽ എഴുത്തിന്റെ ലോകത്തേക്ക് എത്തിയില്ല.

പ്രവാസിജീവിതം ?

പ്രവാസജീവിതം ഞാൻ ഇഷ്ടപ്പെട്ട്തൊന്നുമായിരുന്നില്ല. എന്നാൽ എൻജിനിയറിംഗ് പഠനം കഴിഞ്ഞപ്പോൾ തന്നെ എനിക്ക് മസ്ക്കറ്റിൽ ജോലി കിട്ടി. അപ്പോൾ എന്റെ പ്രായം 22 മാത്രമാണ്. ജോലി വേണം, നല്ല സൗക്യമുള്ള ജീവിതം നേടണം എന്നൊക്കെ ആഗ്രഹിച്ചിരുന്നു അക്കാലം.  മസ്ക്കറ്റിൽ എത്തിയ ആദ്യകാലം എനിക്ക് പ്രവാസ ജീവിതത്തെ ഉൾക്കൊള്ളാൻ പറ്റുമായിരുന്നില്ല. എന്നാൽ ജീവിതത്തെ ക്രമപ്പെടുത്താൻ മസ്ക്കറ്റിലെ ജോലി അനിവാര്യമായിരുന്നു.
മസക്കറ്റിലെ മൂന്നു വർഷം എന്നെ സംബന്ധിച്ചിടത്തോളം വലിയ അനുഭവമായിരുന്നു. ശ്മ്പളം കിട്ടുന്നു, ജീവിക്കാൻ ബുദ്ധിമുട്ടില്ല, നല്ല സാഹചര്യം. ഇതാണ് എന്നെ ശരിക്കും മോൾഡ് ചെയ്ത കാലം. മെക്കാനിക്കൽ എൻജിനിയറായിരുന്നു ഞാൻ.ഒരാൾ ദുബായിലാണ് നാലു പേർ മസ്ക്കറ്റിലും. പ്രൊഡക്ഷനിലാണ് ജോലി. മാനേജർ മാരുടെ മക്കൾക്ക് ട്യൂഷെനെടുക്കാൻ ഞങ്ങളിൽ ചിലരെ ഉപയോഗിച്ചിരുന്നു. ചിലർ അക്കാലത്ത് രക്ഷപ്പെട്ടു. ചിലർക്ക് പിടിച്ചു നിൽക്കാൻ പറ്റാതായി.

കോളജിൽ പഠിക്കുന്ന കാലത്ത് തന്നെ ചെറുഥകൾ എഴുതിത്തുടങ്ങിയിരുന്നുവെങ്കിലും ആരും അതൊന്നും പ്രസിദ്ധീകരിക്കാൻ തയ്യാറായില്ല. എനിക്കും അതിനുള്ള ധൈര്യം ഉണ്ടായിരുന്നില്ല എന്നതാണ് സത്യം.
പ്രവാസ കാലത്താണ് എഴുത്തിലേക്ക് ഞാൻ വീണ്ടും സജീവമായി ഇടപെടുന്നത്, കഥ എഴുത്തിലേക്ക് തിരിച്ചു വന്നപ്പോൾ അതൊരു ഹരമായി മാറി.പ്രവാസകാലത്ത് ആദ്യം പബ്ലിഷ് ചെയ്ത കഥ പുഴയൊഴുകും പോലെയായിരുന്നു. ദേശാഭിമാനി വാരികയിലാണ് കഥ പ്രസിദ്ധീകരിക്കുന്നത്.പിന്നീട് എഴുത്തിൽ സജീവമായി.ആദ്യ കഥാ സമഹാരം 2009 ലാണ് ഇറങ്ങുന്നത്. ഇതോടെ ഒരു എഴുത്തു കാരൻ പ്രവാസ ജീവിതം മാറി.

അപ്പോഴും സിനിമയായിരുന്നു ലക്ഷ്യം, എന്നാൽ കുടുംബം ജോലി തുടങ്ങിയവയാൽ ചുറ്റപ്പെട്ട ഒരു ജീവിതത്തിൽനിന്നും പുറത്തുകടക്കുക പ്രയാസമായിരുന്നു.

ഗോൽകൊത്ത ഡേയ്സ് എന്ന നോവലിലേക്ക് എങ്ങിനെയാണ് എത്തപ്പെടുന്നത് ?

2009 ൽ ഒരു ഡോക്യുമെന്ററി ചെയ്യുകയെന്ന ലക്ഷ്യവുമായി പഠനം ആരംഭിച്ചു. കേരളത്തിൽ നടന്ന ആദ്യത്തെ ഗ്യാംഗ് റെയിപ്പായിരുന്നല്ലോ സൂര്യനെല്ലി കേസ്. കോളജിൽ പഠിക്കുന്ന കാലത്ത് ഇതിന് സമാനമായ ഒരു സംഭവം തൃശ്ശൂർ എൻജിനിയറിംഗ് കോളജിൽ സംഭവിച്ചിരുന്നു, 1996 ൽ ആയിരുന്നു ആ സംഭവം. കേസിൽ അരും ശിക്ഷിക്കപ്പെട്ടില്ല. ഇത് എന്റെ മനസിൽ ഒരു നീറ്റലായി അവശേഷിച്ചിരുന്നു. പീഢിപ്പിക്കപ്പെട്ട ആ പെൺകുട്ടിയെ കോളജിൽ എല്ലാവരും എതിർത്തു. പക്ഷേ, ആവർ അതൊന്നും ശ്രദ്ധിച്ചതേയില്ല.സൂര്യ നെല്ലി പെൺകുട്ടിക്കുണ്ടായ ലൈംഗീക പീഢനവും അവൾ നടത്തിയ നിയമ പോരാട്ടവുമാണ് എന്നെ ഏറെ ആകർഷിച്ചത്. ഞാൻ ദുബായിൽ ജോലി ചെയ്യുന്നതിനാൽ ഒരു ഡീറ്റേയിൽഡ് ഡോക്യുമെന്ററിചെയ്യാൻ സാധിക്കുമായിരുന്നില്ല. അങ്ങിനെയാണ് ഒരു നോവൽ എഴുതുകയെന്ന തീരുമാനത്തിൽ ഞാൻ എത്തിചേർന്നത്.

എഴുത്ത് തുടങ്ങുന്നതിന് മുൻപ് സൂര്യനെല്ലി പെൺകുട്ടി യാത്ര ചെയ്ത അതേ പാതയിലൂടെ നമ്മൾ യാത്ര ചെയ്യാൻ തീരുമാനിച്ചത്. ഞാനും എന്റെ സുഹൃത്തും നാടക പ്രവർത്തകനുമായ മുരളീ കൃഷ്ണനുമായി ഒരു യാത്ര പ്ലാൻ ചെയ്തു. അങ്ങിനെയാണ് കുമളിയിലും ഇടുക്കിയിലെ വിവിധ സ്ഥലങ്ങളിലും കോട്ടയത്തുമൊക്കെ യാത്ര ചെയ്യുന്നത്.

മലയാളി ആയിരുന്നിട്ടും നോവലിന്റെ ഭാഷ ഇംഗ്ലീഷ് ആയത് ?

മലയാളത്തിൽ എഴുതാനായിരുന്നു ആദ്യം ലക്ഷ്യമിട്ടിരുന്നത്. എഴുതി തുടങ്ങിയതും മലയാളത്തിലാണ്. എന്നാൽ പലപ്പോഴും എഴുത്ത് തുടരാൻ പറ്റാതായി. പിന്നെയാണ് എഴുത്ത് ഇംഗ്ലീഷിലേക്ക് വഴിമാറിയത്. ലോകം ശ്രദ്ധിക്കപ്പെടേണ്ടതാണ് സൂര്യനെല്ലി പെൺകുട്ടിയുടെ അനുഭവങ്ങൾ എന്ന ബോധം എന്നിൽ എവിടെയോ കിടക്കുന്നുണ്ടായിരുന്നു. ഇംഗ്ലീഷിലേക്ക് എഴുത്ത് മാറിയത് സൂര്യനെല്ലി പെൺകുട്ടിയുടെ ദുരനുഭവങ്ങൾ പങ്കുവെക്കാൻ എനിക്ക് പിന്നീട് എളുപ്പമായി. വല്ലാത്ത പിരിമുറുക്കം ആ എഴുത്തിലുണ്ടായി.എന്റെ ഒരു ടെർക്കിഷ്  സുഹൃത്ത് നോവൽ വായിച്ചപ്പോൾ പറഞ്ഞു, ഇത്തരമൊരു സംഭവം അവന്റെ നാട്ടിലും ഉണ്ടായി എന്ന്.

നോവൽ എഴുത്ത് പൂർത്തിയായപ്പോൾ ഇതിനൊരു പ്രസാദകൻ വേണം, പലരെയായി സമീപിച്ചു. നോവൽ സമർപ്പിച്ചു., അവർ കൃത്യസമയത്തൊന്നും പ്രതികരിച്ചില്ല. അങ്ങിനെയാണ് ബുക്ക് പബ്ലിഷ് ചെ

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Must Read

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത് ഡയറക്ടറായി  ഡോ:മോണിക്ക ബെര്‍ട്ടഗ്‌നോളിയെ ബൈഡൻ നോമിനേറ്റ് ചെയ്തു 

0
പി പി ചെറിയാൻ വാഷിംഗ്ടണ്‍: നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്തിന്റെ ഡയറക്ടറായി ഡോ:മോണിക്ക ബെർടാഗ്‌നോളിയെ  പ്രസിഡന്റ് ബൈഡൻ നോമിനേറ്റ് ചെയ്തു .എന്‍ഐഎച്ചിന്റെ തലപ്പത്ത് സ്ഥിര നിയമനം ലഭിക്കുന്ന രണ്ടാമത്തെ വനിതയാണ് ഡോ. ബെര്‍ട്ടഗ്‌നോളി. എന്‍ഐഎച്ച്...
%d bloggers like this: