ആലപ്പുഴ: സംസ്ഥാന  മദ്യനയത്തിൽ  തിരുത്തൽ വേണമെന്ന് സൂചിപ്പിച്ച് കേരളാ കോൺഗ്രസ് എം നേതാവ് ജോസ് കെ മാണി. മദ്യനയത്തിൽ ആശങ്ക ഉണ്ടെങ്കിൽ തിരുത്തൽ വേണമെന്നാണ് അദ്ദേഹം പ്രതികരിച്ചത്.

ചില ഇടങ്ങളിൽ ആശങ്ക ഉണ്ട്. തിരുത്തേണ്ടതെങ്കിൽ തിരുത്തണമെന്നും ജോസ് കെ മാണി പറഞ്ഞു. കെ റെയിൽ  സംബന്ധിച്ച നിലപാട് നേരത്തെ വ്യക്തമാക്കിയതാണ്. ജനങ്ങളെ വിശ്വാസത്തിൽ എടുത്ത് മാത്രമേ മുന്നോട്ട് പോകൂ. ചിലയിടങ്ങളിൽ തെറ്റിധാരണ പരത്താൻ ശ്രമം നടക്കുന്നുണ്ട് എന്നും ജോസ് കെ മാണി അഭിപ്രായപ്പെട്ടു.

സംസ്ഥാനത്ത് പുതിയ മദ്യനയം നിലവിൽ വന്ന സാഹചര്യത്തിലാണ് ജോസ് കെ മാണിയുടെ പ്രസ്താവന. പുതി നയം അനുസരിച്ച് കൂടുതൽ മദ്യശാലകൾ സംസ്ഥാനത്ത് തുടങ്ങും. സൈനിക അർധ സൈനിക ക്യാൻറീനുകളിൽ നിന്നുള്ള മദ്യത്തിൻറെ വിലകൂടും. എക്‌സൈസ് ഡ്യൂട്ടി കൂട്ടിയതിനാലാണ് വില കൂടുന്നത്. ബാറുകളുടെ വിവിധ ഫീസുകളും വർധിപ്പിച്ചിട്ടുണ്ട്. സർവിസ് ഡെസ്‌ക് ഫീസ്, കൂടുതൽ ബാർ കൗണ്ടർ എന്നിവയ്ക്കുള്ള ഫീസാണ് കൂട്ടിയത്. പുതിയ മദ്യനയത്തിൻറെ അടിസ്ഥാനത്തിൽ ഐടി പാർക്കുകളിൽ ബിയർ വൈൻ പാലറുകൾക്ക് ലൈസൻസ് അനുവദിക്കും. ബ്രുവറി ലൈസൻസും അനുവദിക്കും. പഴവർഗങ്ങളിൽ നിന്ന് വീര്യം കുറഞ്ഞ മദ്യം ഉൽപാദിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.

മദ്യവിൽപ്പനശാലകളുടെ എണ്ണം കൂട്ടും. ഐടി പാർക്കുകളിൽ മദ്യം നൽകുന്നതിന് പ്രത്യേക ലൈസൻസ് അനുവദിക്കും. അതിനായി കമ്പനികൾ ക്ലബ്ബുകൾ രൂപീകരിച്ച് അപേക്ഷ സമർപ്പിക്കാനാണ് സർക്കാർ നിർദ്ദേശം. കാർഷികോൽപ്പനങ്ങളിൽ നിന്ന് വീര്യം കുറഞ്ഞ മദ്യം ഉത്പാദിപ്പിക്കാൻ അനുമതി നൽകും. ഒന്നാം തീയതിയിലെ ഡ്രൈ ഡേ തുടരാനും തീരുമാനമായി

മദ്യവിൽപ്പനശാലകളിലെ തിരക്ക് കുറക്കാനുള്ള നടപടികളുടെ ഭാഗമായാണ് കൂടുതൽ വിൽപ്പനശാലകൾ തുറക്കുന്നത്. കഴിഞ്ഞ കാലങ്ങളിൽ പ്രവർത്തിച്ചിരുന്നതും എന്നാൽ പൂട്ടിപ്പോയതുമായ ഷോപ്പുകൾ പ്രീമിയം ഷോപ്പുകളാക്കി പുനരാരംഭിക്കും. 170 വിൽപ്പനശാലകൾ കൂടി വേണമെന്ന ആവശ്യമാണ് ബിവറേജസ് കോർപ്പറേഷൻ മുന്നോട്ട് വച്ചിരുന്നത്. സ്ഥല സൗകര്യം അനുസരിച്ച് ആധുനിക സംവിധാനങ്ങളോടെ പുതിയ ഔട്ലെറ്റുകൾ തുറക്കും.

ഐടി പാർക്കുകളിൽ നീക്കിവക്കുന്ന പ്രത്യേക സ്ഥലങ്ങളിൽ കർശന വ്യവസ്ഥയോടെ മദ്യം നൽകുന്നതിന്, പ്രത്യേക ലൈസൻസ് അനുവദിക്കും. സംസ്ഥാനത്തിനാവശ്യമായ മദ്യം ഇവിടെ ഉത്പാദിപ്പിക്കാൻ കഴിയുന്നില്ല. നിവലിലുള്ള സ്ഥാപനങ്ങളിൽ ഉത്പാദനം വർദ്ദിപ്പക്കും. പുതിയ യൂണിറ്റുകൾ ആരംഭിക്കും.  കാർഷിക മേഖലയുടെ പുനരൂജ്ജീവനത്തിനായി  കാർഷികോത്പന്നങ്ങളിൽ നിന്ന് വീര്യം കുറഞ്ഞ മദ്യം ഉത്പാദിപ്പിക്കാൻ അനുമതി നൽകും. നിലവിലുള്ള നിയമം അനുസരിച്ച് യോഗ്യതയുള്ളവർക്ക് ബ്രൂവറി ലൈസൻസ് അനുവദിക്കും. കള്ള് ചെയത്ത് വ്യവസായ ബോർഡ് പ്രവർത്തന സജ്ജമാകാത്ത സാഹചര്യത്തിൽ നിലവെല ലൈസൻസികൾക്ക് ഷാപ്പ് നടത്താൻ അനുമതി നൽകും.

മദ്യനയം പുന:പരിശോധിക്കണമെന്ന് എഐടിയുസിയും ആവശ്യമുന്നിയിച്ചിട്ടുണ്ട്. മദ്യനയം പുന പരിശോധിക്കണമെന്നാണ് സി പി ഐയുടെ ട്രേഡ് യൂണിയൻ സംഘടനയായ എ ഐ ടി യു സി നേതാവ് കെ പി രാജേന്ദ്രൻ പറയുന്നത്.  കള്ള് ചെത്ത് തൊഴിലാളി മേഖലയെ സംരക്ഷിക്കണമെന്നും പൂട്ടിയ കള്ള് ഷാപ്പുകൾ തുറക്കണമെന്നും അദ്ദേഹം പറഞ്ഞു. ഷാപ്പുകളുടെ ദൂരപരിധി എടുത്ത് കളയണം. ഇടത് സർക്കാർ നയത്തിന് വിരുദ്ധമാണ് മദ്യനയം. വിദേശ മദ്യ ഷോപ്പുകളെ പ്രോത്സാഹിപ്പിക്കുന്നത് ശരിയല്ല. മദ്യ ആസക്തിയിൽ നിന്ന് ജനങ്ങളെ പിന്തിരിപ്പിക്കണം. വിദേശ മദ്യ ഷോപ്പുകൾ കൂട്ടുന്നത് ഇതിന് തിരിച്ചടിയാകുമെന്നും കെ പി രാജേന്ദ്രൻ പറഞ്ഞു. ഇദ്ദേഹത്തിന്റെ നിലപാടിനെ മുതിർന്ന സി പി ഐ നേതാവ് ബിനോയ് വിശ്വം പിന്തുണച്ചു. പറയേണ്ടതെല്ലാം കെ പി രാജേന്ദ്രൻ പറഞ്ഞിട്ടുണ്ടെന്നും തനിക്ക് കൂടുതലായൊന്നും പറയാനില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here