സോണി കല്ലറയ്ക്കൽ
————————-
മൂന്നാറിലെയും സമീപപ്രദേശങ്ങളിലെയും പാവപ്പെട്ട ജനങ്ങൾക്ക് മരണാനന്തര
ചടങ്ങുകൾക്ക് പൊതുവായി മൊബൈൽ ഫ്രീസർ സർവ്വീസ് ഇല്ലാത്തത് വളരെ ബുദ്ധിമുട്ട്
ഉണ്ടാക്കുന്ന സാഹചര്യമായിരുന്നു നിലവിലുണ്ടായിരുന്നത് . തൊഴിലാളികൾ
തിങ്ങിപ്പാർക്കുന്ന മൂന്നാർ, കാന്തല്ലൂർ, മറയൂ‍ർ, വട്ടവട, സൂര്യനെല്ലി, ദേവികുളം
പോലുള്ള സ്ഥലങ്ങളിൽ നിന്ന് ഇത്തരമൊരു ആവശ്യം ഉണ്ടായാൽ കാടും മലയും
താണ്ടി പാവപ്പെട്ട ആളുകൾക്ക് വളരെ ബുദ്ധിമുട്ട് സഹിച്ച് കിലോമീറ്റർ അകലെയുള്ള
 എറണാകുളം, കോതമംഗലം ഭാഗങ്ങളിൽ എത്തിച്ചേരണം. ഇത് അവർക്ക്
ഭാരിച്ച ചെലവും വരുത്തിവെയ്ക്കുമായിരുന്നു. ഇപ്പോൾ അതിന് ഒരു പരിഹാരം
ഉണ്ടായിരിക്കുകയാണ്.  മൂന്നാർ പാരഡൈസ് ചാരിറ്റബിൾ സൊസൈറ്റിയുടെ
നേതൃത്വത്തിൽ മൂന്നാറിലെയും സമീപ പ്രദേശങ്ങളിലെയും പൊതുജനങ്ങൾക്ക് 
വാടക ഇല്ലാതെ മൊബൈൽ ബോഡി ഫ്രീസർ സർവ്വീസ് പ്രയോജനപ്പെടുത്തുകയാണ്.
ഈ സ്ഥലത്തേയ്ക്ക് മൊബൈൽ ബോഡി ഫ്രീസർ സൊസൈറ്റിയ്ക്ക് വേണ്ടി സ്പോൺസർ
ചെയ്തിരിക്കുന്നത് പാലക്കാട് പട്ടാമ്പി സ്വദേശി U ഇസ്ഹാഖ് മകൻ U സുബൈർ ആണ്.
 മെയ് 2 ആം തീയതി തിങ്കളാഴ്ച രാവിലെ 10. 30 ന് മൂന്നാർ വി.എസ്.എസ്
ഹാളിൽ വെച്ച് സൊസൈറ്റി പ്രസിഡന്റ് പോൾ ഗില്ലിയുടെ അധ്യക്ഷതയിൽ ചേരുന്ന
 പൊതുസമ്മേളനത്തിൽ  മൊബൈൽ ബോഡി ഫ്രീസർ സർവ്വീസിന്റെ ഉത് ഘാടനം
 ദേവികുളം എം.എൽ.എ അഡ്വ. എ. രാജ നിർവ്വഹിക്കും. തദവസരത്തിൽ തന്നെ
പാരഡൈസ് ചാരിറ്റബിൾ സൊസൈറ്റിയുടെ പ്രവർത്തന പരിപാടികളുടെ ഉത്ഘാടനം
ഏ.കെ.മണി എക്സ് എം.എൽ.എ യും സൊസൈറ്റിയുടെ നേതൃത്വത്തിൽ
തയാറാക്കിയ ഓൾ കേരള ബ്ലഡ് ഡോണേഷൻ ഫോറത്തിന്റെ ഉത്ഘാടനം വെയർ
 ഹൌസ് ചെയർമാൻ പി.മുത്തുപ്പാണ്ടി അവർകളും നിർവ്വഹിക്കുന്നതാണ്. മൂന്നാർ
പാരഡൈസ് സൊസൈറ്റി ചാരിറ്റി അക്കൌണ്ട് ഉത്ഘാടനം ബി.ജെപി സംസ്ഥാന സെക്രട്ടറി
ശ്രി. എ.നാഗേഷ് നിർവ്വഹിക്കും. മൂന്നാർ പാരഡൈസ് സൊസൈറ്റി ചാരിറ്റി ഫണ്ടിലേയ്ക്ക് ആദ്യ സംഭാവ സമർപ്പണം
നിർവ്വഹിക്കുന്നത് ശ്രി സിദ്ദിഖ് കടമ്പോട് ആണ്. മൂന്നാർ ഡി. വൈ.എസ് പി കെ.ആർ. മനോജ്, ടാറ്റാ ഹോസ്പിറ്റൽ ഡയറക്ടർ
ഡേവിഡ് ജെ.ചെല്ലി. സി.പി.എം ഏരിയ സെക്രട്ടറി കെ.കെ.വിജയൻ, മൂന്നാർ മൌണ്ട് കാർമ്മൽ ചർച്ച് വികാരി
 ഫാ. മൈക്കിൾ വലയിഞ്ചിയിൽ, കേരള വിഷൻ  എം.ഡി സിബി. പി. എസ് , വനിതാ രത്നം കവിയിത്രി ഡോ. സി.
 ആയിഷാ പല്ലടം തുടങ്ങിയവരുടെ മഹനീയ സാന്നിധ്യത്തിലാണ് ചടങ്ങ് നടത്തപ്പെടുന്നത്.
ദേവികുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  ആനന്ദറാണി ദാസ് , ജില്ലാ പഞ്ചായത്ത് മെമ്പർ ഭവ്യ കണ്ണൻ
മൂന്നാർ, ദേവികുളം പഞ്ചായത്ത് പ്രസിഡന്റുമാരായ പ്രവീണ രവികുമാർ, കവിത കുമാർ,
ദേവികുളം മെഡിക്കൽ ഓഫീസർ ഡോ. അശ്വതി , മൂന്നാർ യൂണിയൻ ബാങ്ക് മാനേജർ ഗോപാലകൃഷ്ണൻ,
 വ്യാപാരി വ്യവസായി പ്രസിഡന്റുമാരായ സി.എച്ച്. ജാഫർ, സി.കെ. ബാബുലാൽ,
മൂന്നാർ ഹോട്ടൽസ് ആന്റ് റിസോർട്ട് അസോസിയേഷൻ പ്രതിനിധി അനിഷ് .പി. വർഗീസ്, അഡ്വ. ബാബു ജോർജ്,
ലയൺസ് ക്ലബ് പ്രസിഡന്റ് സജീവ് ഗ്രീൻലാൻഡ്, മാധ്യമ പ്രതിനിധി ഷിബു ശങ്കരത്തിൽ, വി. വിനോദ്, ജോയി കോയിക്കക്കുടി 
തുടങ്ങിയവർ പ്രസംഗിക്കും. പരിപാടി നടക്കുന്ന ദിവസം മൂന്നാറിലെ കുറച്ചു ചെറുപ്പക്കാർ ഹെൽത്ത് ഡിപ്പാർട്ട്
 മെന്റിലേയ്ക്ക് ബ്ലഡ് ഡൊണേറ്റ് ചെയ്യുന്നുമുണ്ട്.  സോണി കല്ലറയ്ക്കൽ (രക്ഷാധികാരി), പോൾ ഗില്ലി ( പ്രസിഡന്റ് ), സ്റ്റെൽവിൻ ജോൺ (വൈസ് പ്രസിഡന്റ് ),
സി.നെൽസൺ ( സെക്രട്ടറി ), ജാൻസൺ ക്ലെമന്റ്  ( ജോയിന്റ് സെക്രട്ടറി ), ബിനിഷ് ആന്റണി ( ട്രഷറർ ), ആന്റണി വി.ജി (ഓർഗനൈസർ),
രമേഷ് കണ്ണൻ, ജനാർദ്ദനൻ പെരുമാൾ, സതിഷ് കുമാർ ( എക്സിക്യൂട്ടീവ് മെമ്പേഴ്സ് ), നികേഷ് ഐസക് ( പബ്ലിക് റിലേഷൻസ് ഓഫീസർ) എന്നിവരാണ് സൊസൈറ്റി ഭാരവാഹികൾ.
മൂന്നാർ പാരഡൈസ് സൊസൈറ്റിയെപ്പറ്റി കൂടുതൽ അറിയാൻ താല്പര്യമുള്ളവർക്ക് വിളിക്കാം. മൊബൈൽ നമ്പർ – 9188446305, വാട്സ് ആപ്പ് നമ്പർ – 9496226485.

LEAVE A REPLY

Please enter your comment!
Please enter your name here