കൊച്ചി : നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി രേഖകൾ ചോർന്നതിനെ ചൊല്ലി വിചാരണ കോടതിയിൽ ജഡ്ജിയും പ്രോസിക്യൂഷനും തമ്മിൽ വാഗ്വാദം. ദിലീപിൻറെ അഭിഭാഷകൻ രേഖാമൂലം നൽകിയ കോപ്പികൾ മാത്രമാണ് പുറത്തുവന്നിട്ടുള്ളതെന്നും രേഖകൾ ചോർന്നിട്ടുണ്ടെങ്കിൽ അക്കാര്യം നോക്കാൻ കോടതിക്കറിയാമെന്നും വിചാരണ കോടതി ജഡ്ജി പറഞ്ഞു. എന്നാൽ ദിലീപ് പലരെയും സ്വാധീനിച്ചിട്ടുണ്ടെനും കോടതി ജീവനക്കാരെ സ്വാധീനിച്ചോയെന്ന് അന്വേഷിക്കേണ്ടതാണെന്നും പ്രോസിക്യൂഷൻ തിരിച്ചടിച്ചു.

ദിലീപിൻറെ ജാമ്യം റദ്ദാക്കണമെന്നതടക്കമുള്ള മുന്നു ഹർജികൾ പരിഗണിക്കുന്നതിനിടയിലാണ് കോടതി രേഖകൾ  പ്രതികളുടെ ഫോണിലെത്തിയതു സംബന്ധിച്ച അന്വേഷണം വേണമെന്ന ആവശ്യത്തിൽ നടപടിയില്ലാത്തത് പ്രോസിക്യൂഷൻ ചൂണ്ടികാട്ടിയത്.  എന്നാൽ രഹസ്യരേഖകളൊന്നും പുറത്തുപോയിട്ടില്ലെന്ന് കോടതി നിലപാടെടുത്തു.

നിലവിൽ പുറത്തുവന്നത് എ 1 ഡയറിയുടെ ഭാഗങ്ങളും ചണ്ഡിഗഡിലെ ലാബിൽ ഡിജിറ്റൽ പരിശോധനക്കായി കോണ്ടുപോകാൻ അനുവദിച്ചുകെണ്ടുള്ള കോടതി ഉത്തരവുമാണ്. ഇതു രണ്ടും രഹസ്യരേഖയല്ല. പുറത്തുവന്ന രേഖയിലെ ഒപ്പ് വിചാരണകോടതി ജഡ്ജിയുടേതുമല്ല. ഈ രണ്ടു രേഖകളുടെയും പകർപ്പ്  പ്രതിഭാഗം അഭിഭാഷകർ നൽകിയ അപേക്ഷയിൽ  നൽകിയിട്ടുള്ളതാണെന്നും കോടതി വ്യക്തമാക്കി.  ഇതിൻറെയൊക്കെ അടിസ്ഥാനത്തിൽ കോടതി ജിവനക്കാരെ ചോദ്യം ചെയ്യാൻ പൊലീസിന് എന്തധികാരമെന്നുചോദിച്ച കോടതി, ജീവനക്കാരുടെ കാര്യം നോക്കാൻ കോടതിക്കറിയാമെന്നും വ്യക്തമാക്കി.  എന്നാൽ രഹസ്യരേഖ ചോർന്നിട്ടുണ്ടെന്നും അതിന് കൂടുതൽ തെളിവുകളുണ്ടെന്നും പ്രോസിക്യൂഷൻ നിലപാടെടുത്തു.

 

LEAVE A REPLY

Please enter your comment!
Please enter your name here