തിരുവനന്തപുരം: പാളയത്തെ എംഎം ചർച്ചിൽ ബിഷപ്പ് ധർമ്മരാജ് റസാലത്തിനെതിരെ പ്രതിഷേധം. പള്ളിയെ കത്തീഡ്രലാക്കി പ്രഖ്യാപിച്ചതിന് എതിരെയാണ് ഒരു വിഭാഗം വിശ്വാസികളുടെ പ്രതിഷേധം. ബിഷപ്പിനെ കൂകി വിളിച്ചും റോഡ് ഉപരോധിച്ചും പ്രതിഷേധിക്കുകയാണ് ഒരു വിഭാഗം വിശ്വാസികൾ. സ്ഥലത്ത് വൻ പൊലീസ് സന്നാഹമാണ് എത്തിയിരിക്കുന്നത്.

പള്ളി കോമ്പൗണ്ടിനുള്ളിലെ എംഎം ചർച്ച് എന്ന ബോർഡ് മാറ്റി എംഎം കത്തീഡ്രൽ എന്ന് ബോർഡ് സ്ഥാപിച്ചു. പള്ളി കമ്മിറ്റി പിരിച്ചു വിട്ടതായി ബിഷപ്പ് ധർമ്മരാജ് റസാലം പറഞ്ഞു. പുതിയ 20 അംഗ കമ്മിറ്റിയെ നിയമിച്ചു. നിലവിലെ വൈദികരെ സ്ഥലം മാറ്റി. പുതിയ അഞ്ച് വൈദികരെയും നിയോഗിച്ചു. പള്ളി കയ്യടക്കിവെച്ചിരുന്നവരിൽ നിന്ന് മോചിപ്പിച്ചെന്നാണ് ബിഷപ്പിൻറെ പ്രതികരണം.  

LEAVE A REPLY

Please enter your comment!
Please enter your name here