തിരുവനന്തപുരം : ഓ.ഐ.സി.സി യുടെ സജീവമായ പ്രവർത്തനത്തിൻ്റെ ഭാഗമായി ഓഷ്യാന രാജ്യങ്ങളുടെ കോൺഗ്രസ് പാർട്ടി അനുഭാവികളുടെയും പോഷക സംഘടനാ ഭാരവാഹികളുടെയും പ്രവർത്തകരെ ഏകോപിച്ചു കൊണ്ട് ഓ.ഐ.സി.സി ഓഷ്യാനയുടെ പ്രവർത്തന ഉൽഘാടനം ഗ്ലോബൽ ചെയർമാൻ ശ്രീ .കുമ്പളത്ത് ശങ്കരപ്പിള്ള നിർവ്വഹിച്ചു. പത്തനാപുരം പാലാഴി ഓഡിറ്റോറിയത്തിൽ നടന്ന ഓഷ്യാന റീജിയൻ്റെ ഉൽഘാടനത്തിന് ഓ.ഐ.സി.സി ഓഷ്യാന കൺവീനർ ജോസ് .എം .ജോർജ് അദ്ധ്യക്ഷത വഹിച്ചു. മലേഷ്യാ, സിങ്കപ്പൂർ, ന്യൂസിലാൻഡ്, ഓസ്ട്രേലിയ, ഓസ്ട്രിയ, ലൈബീരിയ, റഷ്യ, തുടങ്ങിയ സ്ഥലങ്ങളിൽ കമ്മറ്റികൾ രൂപീകരിക്കുകയും പാർട്ടി അനുഭാവികളെ ഓ.ഐ.സി.സി. യിൽ അംഗങ്ങളാക്കുകയും ചെയ്യുമെന്ന് ഓഷ്യാന പ്രവർത്തന ഉൽഘാടനം നടത്തിയ ഗ്ലോബൽ ചെയർമാൻ പറഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ സംഘടനയായി ഓ.ഐ.സി.സി മാറിയെന്നും ചാരിറ്റിയിൽ ഊന്നിയുള്ള പ്രവർത്തനത്തിന് മുൻതൂക്കം കൊടുക്കുമെന്നും ഗ്ലോബൽ ചെയർമാൻ കുമ്പളത്ത് ശങ്കരപ്പിള്ള പറഞ്ഞു. യോഗത്തിൽ കെ.പി.സി.സി. മുൻ സെക്രട്ടറി പി.മോഹൻരാജ് , ബാബു ജോർജ്, ഓ ഐ. സി. സി. അമേരിക്കാ പ്രസിഡൻ്റ് ജയിംസ് കൂടൽ, സാമ്യൂഹ്യ പ്രവർത്തക ഡോ. സുനിൽ,പ്രവാസി കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി മോനി ജോസഫ് തോട്ടത്തിൽ,യൂത്ത് കോൺഗ്രസ് നേതാവ് ജോമി തോമസ്, അരുൺ മാത്യൂസ് തുടങ്ങിയവരും വിവിധ റീജിയനിൽ നിന്നുള്ളവരും പങ്കെടുത്തു.ചടങ്ങിന് ആശംസകളറിയിച് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കൊടിക്കുന്നിൽ സുരേഷ് MP, കെ. പി.സി.സി ജനറൽ സെക്രട്ടറിമാരായ അഡ്വ.S അശോകൻ, ജോസി സെബാസ്റ്റ്യൻ എന്നിവർ ഓഷ്യാന റീജിയൻ പ്രവർത്തനത്തെ അഭിനന്ദിച്ചു.

ഓ.ഐ.സി.സി. ഓഷ്യാനയുടെ പ്രവർത്തനം ഗ്ലോബൽ ചെയർമാൻ കുമ്പളത്ത് ശങ്കരപ്പിള്ള നിർവ്വഹിച്ചു
-
Must Read
കേരളത്തിലെ ആദ്യത്തെ കഡാവെറിക് മെനിസ്‌കസ് ട്രാൻസ്‌പ്ലാന്റ് വിജയകരമായി നടത്തി വിപിഎസ് ലേക്‌ഷോർ
കൊച്ചി: കേരളത്തിലെ ആദ്യത്തെ കഡാവെറിക് മെനിസ്‌കസ് ട്രാൻസ്‌പ്ലാന്റ് വിജയകരമായി നടത്തി വിപിഎസ് ലേക്‌ഷോർ ഓർത്തോപീഡിക് വിഭാഗം. കോട്ടയം ജില്ലയിലെ ചങ്ങനാശേരി തൃക്കൊടിത്താനം സ്വദേശി ജിനു ജോസഫ് എന്ന 25 കാരനായ എൻജിനീയറിലാണ് ശസ്ത്രക്രിയ...