തൃക്കാക്കര:സംഘപരിവാറിന്റെ ബി ടീമായി കോൺഗ്രസ് മാറിയിരിക്കുയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ക്രിസ്ത്യാനിക്കുമെതിരെ രാജ്യത്ത് വ്യാപകമായി ആക്രമണങ്ങൾ നടക്കുന്നുവെന്നും, ഇതിന് പിന്നിലുള്ള സംഘപരിവാറിന് കുടപിടിക്കുയാണ് കോൺഗ്രസ് പാർട്ടി ചെയ്യുന്നതെന്നും മുഖ്യമന്ത്രി വിമർശിച്ചു. തൃക്കാക്കര എൽഡിഎഫ് തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്‌ഘാടനം ചെയ‌്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

തൃക്കാക്കരയ‌്ക്ക് അസുലഭ സന്ദർഭമാണ് ലഭിച്ചിരിക്കുന്നത്. കേരളം ആഗ്രഹിക്കുന്ന തരത്തിൽ പ്രതികരിക്കാൻ മണ്ഡലം തയ്യാറെടുത്തുകഴിഞ്ഞു. അതിന്റെ വേവലാതി യുഡിഎഫ് കേന്ദ്രങ്ങളിൽ കാണാം. ദേശീയ തലത്തിലും ശ്രദ്ധിക്കപ്പെടുന്ന ഉപതിരഞ്ഞെടുപ്പായി തൃക്കാക്കര മാറിക്കഴിഞ്ഞുവെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

 

രാജ്യത്ത് മതനിരപേക്ഷ തകർക്കാനുള്ള ബോധപൂർവ നീക്കം നടക്കുന്നുണ്ട്. കഴിഞ്ഞ ദിവസം വന്ന കോടതി വിധി എല്ലാവരും സ്വാഗതം ചെയ‌്തപ്പോൾ കേന്ദ്രസർക്കാർ അസഹിഷ്‌ണുത പ്രകടിപ്പിച്ചു. ഇത് കേന്ദ്ര നിയമന്ത്രിയുടെ വാക്കുകളിൽ കണ്ടു. ഭീഷണിയുടെ സ്വരത്തിലായിരുന്നു സംസാരം. ഇതാണ് കേന്ദ്ര സർക്കാരിന്റെ സമീപനം. എല്ലാവരും തങ്ങളുടെ ചൊൽപ്പടിക്ക് നിൽക്കണമെന്നാണ് അവർക്ക്. വർഗീയ പ്രചരണം അഴിച്ചുവിടാനാണ് അവർ ശ്രമിക്കുന്നത്. മത ന്യൂനപക്ഷവിങാഗങ്ങൾക്ക് നേരെ വലിയ തോതിലുള്ള ആക്രമണങ്ങൾ നേരിടുകയാണ്. അതിനെ പ്രോത്സാഹിപ്പിക്കുകയാണ് കേന്ദ്രത്തിലെ ഭരണാധികാരികളെന്ന് മുഖ്യമന്ത്രി വിമർശിച്ചു.

 

മുസ്ളിമിനും ക്രിസ്ത്യാനിക്കുമെതിരെ രാജ്യത്ത് വ്യാപകമായി ആക്രണങ്ങൾ സംഘടിപ്പിക്കുകയാണ് . പട്ടികജാതി വിഭാഗങ്ങളും ആക്രമണം നേരിടുകയാണ്. സംഘപരിവാർ ആണ് ഇതിന് നേതൃത്വം നൽകുന്നത്. ഇതിനെയൊന്നും ചെറുക്കാൻ ഇന്നുള്ള കോൺഗ്രസ് നേതൃത്വത്തിന് കഴിയുന്നില്ല. സംഘപരിവാറിന്റെ ബി ടീമായി മാറിയിരിക്കുകയാണ് കോൺഗ്രസ്. രാജ്യത്തിന്റെ മതനിരപേക്ഷത സംരക്ഷിക്കാൻ കോൺഗ്രസിന് കഴിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here