കൊച്ചി; നടി ആക്രമിക്കപ്പെട്ട കേസിൽ മുൻ ഡിജിപി ലോക്നാഥ് ബെഹ്റ ഓരോ ഘട്ടത്തിലും ഇടപെട്ടെന്ന് ആരോപിച്ച് ലിബർട്ടി ബഷീർ. കേസിൽ പോലീസിന്റെ ഭാഗത്ത് തെറ്റുണ്ടായിട്ടുണ്ട്. കേസിന്റെ അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ ആണ് ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി കോടതിയെ സമീപിക്കുന്നത്. അത് വലിയ വീഴ്ചയാണെന്നും ലിബർട്ടി ബഷീർ പറഞ്ഞു. മീഡിയ വൺ ചാനൽ ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലിബർട്ടി ബഷീറിന്റെ വാക്കുകളിലേക്ക്

‘ഒരു ജഡ്ജി പ്രതിയെ രക്ഷപ്പെടുത്താൻ മനസില് ഉറപ്പിച്ച് കഴിഞ്ഞാൽ പിന്നെ എന്തൊക്കെ തെളിവ് കൊടുത്തിട്ടും കാര്യമില്ല. ദിലീപ് ഒരു താരമാണ്. കോടതികളിൽ നിന്ന് സിനിമാ താരങ്ങൾക്ക് പ്രത്യേക പരിഗണന ലഭിക്കാറുണ്ട്. കേസിൽ പോലീസിന്റെ ഭാഗത്ത് തെറ്റുണ്ടായിട്ടുണ്ട്. കേസിന്റെ അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ ആണ് ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി കോടതിയെ സമീപിക്കുന്നത്. അത് വലിയ വീഴ്ചയാണ്’.

ഒരിക്കൽ ജാമ്യം ലഭിച്ചാൽ പ്രതികളുടെ ജാമ്യം റദ്ദാക്കുന്നത് അപൂർവ്വം കേസുകളിൽ മാത്രമാണ് ഉണ്ടായിട്ടുള്ളത്. 25 ഓളം സാക്ഷികളാണ് കേസിൽ മൊഴി മാറ്റിയത്. അവർ ആദ്യം കൊടുത്തത് ശരിയായ മൊഴിയാണ്. ഭയം കൊണ്ടാണ് അവർ മൊഴിമാറ്റിയത്. സിനിമാ മേഖലയിലെ പലരുടേയും മൊഴിയെടുക്കാൻ അന്ന് പോലീസ് ശ്രമിച്ചില്ല റിട്ട. ഡിജിപി ലോക്നാഥ് ബെഹ്റ അന്ന് കേസിന്റെ ഓരോ ഘട്ടത്തിലും ഇടപെട്ടു’.

‘ഡിജിപിയുടെ വാക്കുകളാണ് കേസിൽ ആദ്യ ഘട്ടത്തിൽ മുഖ്യമന്ത്രി പറഞ്ഞത്. നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ ഗൂഢാലോചന ഇല്ലെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്. പിന്നീട് മുഖ്യമന്ത്രിക്ക് കേസിലെ സത്യാവസ്ഥ മനസിലായി. അദ്ദേഹം സധൈര്യം അന്വേഷണം പ്രഖ്യാപിച്ചത്. ബെഹ്റയ്ക്ക് ദിലീപുമായി പലതരത്തിലുള്ള ബന്ധമുണ്ടായിരുന്നു’.

LEAVE A REPLY

Please enter your comment!
Please enter your name here