Friday, June 9, 2023
spot_img
Homeന്യൂസ്‌കേരളം15-ലേറെ രാജ്യങ്ങളിലെ ഉന്നതവിദ്യാഭ്യാസത്തിന് സമ്പൂര്‍ണ സേവനങ്ങളുമായി സോമന്‍സ് ഗ്ലോബല്‍ എഡ്യുക്കേഷന്‍

15-ലേറെ രാജ്യങ്ങളിലെ ഉന്നതവിദ്യാഭ്യാസത്തിന് സമ്പൂര്‍ണ സേവനങ്ങളുമായി സോമന്‍സ് ഗ്ലോബല്‍ എഡ്യുക്കേഷന്‍

-

കൊച്ചി: സോമന്‍സ് ലീഷര്‍ ടൂര്‍സ് ഉള്‍പ്പെട്ട സോമന്‍സ് ഗ്രൂപ്പിന്റെ ഭാഗമായ പ്രമുഖ ഓവര്‍സീസ് എഡ്യുക്കേഷന്‍ കണ്‍സള്‍ട്ടന്‍സി സോമന്‍സ് ഗ്ലോബല്‍ എഡ്യുക്കേഷന്‍, 15-ലേറെ രാജ്യങ്ങളിലെ 900-ലധികം വരുന്ന വിവിധ സര്‍വകലാശാലകളിലെ ഉന്നതവിദ്യാഭ്യാസത്തിനായി നല്‍കുന്ന സമ്പൂര്‍ണ സേവനങ്ങളുടെ പാക്കേജുകള്‍ പ്രഖ്യാപിച്ചു. കാനഡ, യുകെ, ന്യൂസിലാന്‍ഡ്, ഓസ്ട്രേലിയ, അയര്‍ലണ്ട്, ജര്‍മനി തുടങ്ങിയ രാജ്യങ്ങളില്‍ ഫാര്‍മസി, ഫിസിയോതെറാപ്പി, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, എന്‍ജിനീയറിംഗ്, ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ്, തുടങ്ങിയ പ്രോഗ്രാമുകളിലെ പ്രവേശനവും പഠനവുമായി ബന്ധപ്പെട്ട സമ്പൂര്‍ണ സേവനങ്ങളാണ് സോമന്‍സ് ഗ്ലോബല്‍ എഡ്യുക്കേഷന്‍ നല്‍കുക.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള വിദ്യാര്‍ത്ഥികളെയും രക്ഷാകര്‍ത്താക്കളെയും പങ്കെടുപ്പിച്ചുകൊണ്ട് വിവിധ വിദേശ വിദ്യാഭ്യാസ പ്രോഗ്രാമുകള്‍ പരിചയപ്പെടുത്തുന്ന ഓവര്‍സീസ് എഡ്യുക്കേഷനല്‍ ഫെയറുകളും സോമന്‍സ് നടത്തിവരുന്നുണ്ടെന്ന് സോമന്‍സ് ഗ്ലോബല്‍ എഡ്യുക്കേഷന്‍ ഡയറക്ടര്‍ ജീന പറഞ്ഞു. കൊച്ചിയിലും തൃശൂരും തിരുവനന്തപുരത്തും ഇതിനോടകം സംഘടിപ്പിച്ച ഫെയറുകള്‍ക്ക് ആവേശകരമായ പ്രതികരണമാണ് ലഭിച്ചത്.

വിദ്യാര്‍ത്ഥികള്‍ക്ക് സ്വന്തം രക്ഷാകര്‍ത്താക്കള്‍ നല്‍കുന്ന ശ്രദ്ധയും ഉത്തരവാദിത്തവുമാണ് സോമന്‍സ് നല്‍കുകയെന്നും കൗണ്‍സലിംഗ്, താമസസൗകര്യം, ഏറ്റവും ആകര്‍ഷകമായ ഫീസ് നിരക്കുകല്‍, സ്‌കോളര്‍ഷിപ്പുകള്‍, യാത്രാസൗകര്യം തുടങ്ങിയവ ഉറപ്പുവരുത്താനും തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്നും ജീന പറഞ്ഞു. കഴിഞ്ഞ കാല്‍നൂറ്റാണ്ടായി വിദേശയാത്രാ ഓപ്പേറേഷന്‍സ് രംഗത്തു പ്രവര്‍ത്തിക്കുന്ന ഗ്രൂപ്പ് കമ്പനിയായ സോമന്‍സ് ലീഷര്‍ ടൂര്‍സ് ഇതുവരെ 9,840 ലേറെ ടൂറുകള്‍ ഓപ്പറേറ്റ് ചെയ്തിട്ടുണ്ട്. അങ്ങനെ ഈ രംഗത്ത് ഗ്രൂപ്പ് ആര്‍ജിച്ച അനുഭവസമ്പത്ത് വിദേശവിദ്യാഭ്യാസം തേടുന്ന വിദ്യാര്‍ത്ഥികള്‍ക്കും ഏറെ ഉപകാരപ്പെടുമെന്നും ജീന പറഞ്ഞു. വിവരങ്ങള്‍ക്ക് www.somansglobaledu.com ഫോണ്‍: 94477 96961, ഇ-മെയില്‍: divhead@somansglobaledu.com

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Must Read

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത് ഡയറക്ടറായി  ഡോ:മോണിക്ക ബെര്‍ട്ടഗ്‌നോളിയെ ബൈഡൻ നോമിനേറ്റ് ചെയ്തു 

0
പി പി ചെറിയാൻ വാഷിംഗ്ടണ്‍: നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്തിന്റെ ഡയറക്ടറായി ഡോ:മോണിക്ക ബെർടാഗ്‌നോളിയെ  പ്രസിഡന്റ് ബൈഡൻ നോമിനേറ്റ് ചെയ്തു .എന്‍ഐഎച്ചിന്റെ തലപ്പത്ത് സ്ഥിര നിയമനം ലഭിക്കുന്ന രണ്ടാമത്തെ വനിതയാണ് ഡോ. ബെര്‍ട്ടഗ്‌നോളി. എന്‍ഐഎച്ച്...
%d bloggers like this: