തിരുവനന്തപുരം: സംസ്ഥാനത്ത് വരുന്ന മൂന്ന് ദിവസം വിവിധ ജില്ലകളിൽ അതിതീവ്ര മഴയുണ്ടാകുമെന്ന് മുന്നറിയിപ്പ് . തെക്ക്, മദ്ധ്യ കേരളത്തിലാണ് കനത്ത മഴ പെയ്യുകയെന്നാണ് വിവരം. ഇടുക്കി, എറണാകുളം ജില്ലകളിൽ റെ‌ഡ് അലർട്ടാണ്. ഇവിടെ അതിതീവ്ര മഴയുണ്ടാകും. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു. തീവ്ര മഴയാകും ഈ ജില്ലകളിലുണ്ടാകുക.

മലയോര മേഖലകളിലും തീരപ്രദേശങ്ങളിലുമുള്ളവരും ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. ഇവിടങ്ങളിൽ ഇടിമിന്നലിനും, 40 മുതൽ 50 കി.മീ വരെ വേഗത്തിൽ കാറ്റ് വീശാനും സാദ്ധ്യതയുണ്ട്. കേരള, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തി. ഇത്തവണ മേയ് അവസാനം സംസ്ഥാനത്ത് കാലവർഷം ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here