കൊച്ചി : കുന്നത്തുനാട് എം എൽ എ പി വി ശ്രീനിജനെ തൃക്കാക്കര തെരഞ്ഞെടുപ്പ് കഴിയുംവരെ ഏതെങ്കിലും മുറിയിൽ പൂട്ടിയിടണമെന്നും അല്ലാത്തപക്ഷം എൽ ഡി എഫ് എട്ടുനിലയിൽ പൊട്ടുമെവന്നും ട്വന്റി-20 ചീഫ് കോ-ഓഡ്‌നേറ്റർ സാബു എം ജേക്കബ്ബ്. കോൺഗ്രസുകാരനായിരുന്ന ശ്രീനിജനെ അവർ ചവിട്ടിപ്പുറത്താക്കിയതാണ്. ഇപ്പോൾ ജില്ലയിലെ സി പി എമ്മിനെ തകർക്കാനായി ശ്രമിക്കുകയാണ് അദ്ദേഹം. ട്വന്റി 20 യെ തകർക്കുന്നതിനായുള്ള ശ്രമങ്ങളാണ് എം എൽ എ നടത്തുന്നതെന്നും സാബു എം ജക്കബ്ബ് ആരോപിച്ചു.

ട്വന്റി -20 യുടെ വോട്ടുകൾ എൽ ഡി എഫിന് വേണമെന്ന പി രാജീവിന്റെ പ്രസ്താവനയിൽ സാബു എം ജേബ്ബക്ക് പി വി ശ്രീനിജൻ എം എൽ എ മാപ്പു പറയണമെന്ന് ആവശ്യപ്പെട്ടിരുന്നു. കുന്നംകുളം മാപ്പ് ആരെങ്കിലും ഒന്ന് ഏർപ്പാടാക്കിതരണമെന്നായിരുന്നു ശ്രീനിജൻ ഈ വിഷയത്തിൽ പ്രതികരിച്ചത്. ഇതോടെയാണ് കുന്നത്തുനാട് എം എൽ എ യ്‌ക്കെതിരെ അതിരൂക്ഷമായ വിഷയത്തിൽ പ്രതികരണവുമായി ട്വന്റി 20 ചീഫ് കോ-ഓഡിനേറ്റർ രംഗത്തെത്തിയത്. കിറ്റെക്‌സിലെ തുടർച്ചയായ റെയിഡും, പിന്നീട് കിറ്റെക്‌സിന്റെ പുതിയ വ്യവലായ പാർക്ക് തെലങ്കാനയിലേക്ക് കൊണ്ടു പോയതുമൊക്കെ വലിയ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു. സ്ഥലം എം എൽ എ പി വി ശ്രീനിജനാണ് എല്ലാ കുഴപ്പങ്ങൾക്കും കാരണമെന്നായിരുന്നു അന്നുയർന്ന ആരോപണം. സി പി എം ആക്രമണത്തിൽ കിഴക്കമ്പലം സ്വദേശിയും ട്വന്റി 20 പ്രവർത്തകനുമായ ദീപു കൊല്ലപ്പെട്ടതും സി പി എമ്മുമായുള്ള രാഷ്ട്രീയ പോരാട്ടം ശക്തമായിരുന്നു.

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കേണ്ടതില്ലെന്ന തീരുമാമം കൈക്കൊണ്ടതോടെ ട്വന്റി 20 യുടെ വോട്ടുതേടി ഇരുപക്ഷവും എത്തുകയായിരുന്നു. കോൺഗ്രസുമായും പിന്നീട് സി പിഎമ്മുമായും അകൽച്ചയിലായ ട്വന്റി 20 യുടെ വോട്ട് ആർക്ക് അനുകൂലമാവുമെന്ന് ആശങ്ക ഇരുപക്ഷത്തിനുമുണ്ട്.  സി പി എം സാബു എം ജേക്കബ്ബുമായി അനുരഞ്ജനത്തിനുള്ള നീക്കം നടത്തിക്കൊണ്ടിരിക്കവെയാണ് തുടർച്ചയായി കുന്നത്തുനാട് എം എൽ എ എതിർ പ്രസ്താവനയുമായി രംഗത്തെത്തിയതെന്നും ശ്രദ്ധേയമാണ്. ശ്രീനിജനെ തുടക്കം മുതൽ മന്ത്രി പി രാജീവ് തള്ളിയിരുന്നു. ആരെങ്കിലും പറയുന്നതല്ല പാർട്ടി നിലപാടെന്ന് പരസ്യമായി പി രാജീവ് പറഞ്ഞതോടെ പാർട്ടിയുടെ ഔദ്യോഗിക വിഭാഗം ശ്രീനിജനെതിരെ നീത്തം ആരംഭിച്ചിരിക്കയാണ്. തൃക്കാക്കരയിൽ പാർട്ടി സ്ഥാനാർത്ഥിക്ക് പരാജയം സംഭവിച്ചാൽ അതിന്റെ ഉത്തരവാദിത്വത്തിൽ നിന്നും ശ്രീനിജന് മാറി നിൽക്കാനും കഴിയില്ല. 

LEAVE A REPLY

Please enter your comment!
Please enter your name here