കൊച്ചി: തൃക്കാക്കരയില്‍ ക്യാമ്ബ് ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയനെ പരോക്ഷമായി വിമര്‍ശിച്ച്‌ ട്വന്റി ട്വന്റി ചീഫ് കോര്‍ഡിനേറ്റര്‍ സാബു എം ജേക്കബ്.

പ്രമുഖ നേതാക്കള്‍ ക്യാമ്ബ് ചെയ്താല്‍ ജനത്തിന്റെ മനസ് മാറില്ലെന്ന് അദ്ദേഹം വിമര്‍ശിച്ചു.

‘കേരളത്തിലെ ജനങ്ങള്‍ പ്രബുദ്ധരാണ്. തിരഞ്ഞെടുപ്പ് സമയത്ത് മാത്രം പുകഴ്ത്തുന്നവര്‍ക്ക് വോട്ട് കൊടുക്കില്ല. പ്രധാനമന്ത്രിയോ, രാഹുല്‍ ഗാന്ധിയോ, സോണിയാ ഗാന്ധിയോ ആര് വന്നു എന്നല്ല, ജനങ്ങള്‍ക്ക് കൃത്യമായ കാഴ്ചപ്പാടുണ്ട്.

ചെറിയൊരു വിഭാഗം ആളുകളുടെ മനസ് മാറ്റാന്‍ സാധിക്കുമായിരിക്കും. പക്ഷേ അത് ആരുടെയും വിജയ സാദ്ധ്യതയെ ബാധിക്കുമെന്ന് തോന്നുന്നില്ല.’- സാബു ജേക്കബ് പറഞ്ഞു. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ പിന്തുണ ആര്‍ക്കാണെന്ന് ഉടന്‍ പ്രഖ്യാപിക്കുമെന്ന് സാബു എം ജേക്കബ് ഇന്നലെ അറിയിച്ചിരുന്നു. കെ റെയില്‍, അക്രമ രാഷ്ട്രീയം തുടങ്ങിയവയാകും തിരഞ്ഞെടുപ്പിലെ പ്രധാന വിഷയങ്ങളെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here