കൊച്ചി: മുഖ്യമന്ത്രിക്കെതിരെ വിവാദ പരാമർശം നടത്തിയ കെ പി സി സി അധ്യക്ഷൻ കെ സുധാകരനെതിരെ പൊലീസ് കേസെടുത്തു. സി പി എം പ്രവർത്തകരുടെ പരാതിയിൽ ആണ് പാലാരിവട്ടം പൊലീസ് കേസെടുത്തത്. 153 പ്രകാരം ആണ് കേസെടുത്തത്. ചങ്ങല പൊട്ടിയ പട്ടിയെപോലെ മുഖ്യമന്ത്രി ഓടുകയാണെന്ന കെ പി സി സി അധ്യക്ഷൻ കെ സുധാകരനെതിരെ സി പി എം നേതാക്കൾ പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു. തൃക്കാക്കര തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിലായിരുന്നു കെ സുധാകരന്റെ വിവാദ പരമാർശം.

മുഖ്യമന്ത്രിയെ പട്ടി എന്ന് വിളിച്ചിട്ടില്ല എന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. അത് മലബാറിലെ സാധാരണ പ്രയോഗമാണ്. തന്നെ അറസ്റ്റ് ചെയ്യുന്നുണ്ടെങ്കിൽ അറസ്റ്റ് ചെയ്യട്ടെ. ഇത് വെള്ളരിക്ക പട്ടണം അല്ല. എൽഡിഎഫ് പ്രചരണത്തിന് ഉപയോഗിച്ചാൽ 10 വോട്ട് കൂടുതൽ കിട്ടുമെന്നും സുധാകരൻ പറഞ്ഞു.

സംസ്ഥാനത്ത് ഭരണം സ്തംഭിച്ച് നിൽക്കുകയാണ്. സർക്കാരിന്റെ കയ്യിൽ പണമില്ല. കെഎസ്ആർടിസി ശമ്പളം കൊടുത്തിട്ടില്ല. ജനങ്ങളോട് ബാധ്യത ഉള്ള മുഖ്യമന്ത്രി സർക്കാർ പണം ചെലവഴിച്ചു തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നു. ഈ സാഹചര്യത്തിൽ ഉപയോഗിച്ച പ്രയോഗമാണ്. പിണറായിയെ പട്ടി എന്ന് വിളിച്ചിട്ടില്ല. അങ്ങനെ തോന്നിയെങ്കിൽ ആ പരാമർശം പിൻവലിക്കുന്നു. മുഖ്യമന്ത്രിയെ അപമാനിച്ചിട്ടില്ല. തൃക്കാക്കരയിൽ ഭരണ സംവിധാനം സർക്കാർ ദുരുപയോഗം ചെയ്യുകയാണെന്നും സുധാകരൻ ആരോപിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here