ഇന്ന് മുതല്‍ പരശുറാം എക്‌സ്പ്രസും ജനശതാബ്ദിയും കൂടി റദ്ദാക്കിയതായി റെയില്‍വേ അധികൃതര്‍ അറിയിച്ചു. പാത ഇരട്ടിപ്പിക്കല്‍ ജോലിയുടെ ഭാഗമായാണ് നടപടി.

മംഗളൂരു-നാഗര്‍കോവില്‍ പരശുറാം എക്‌സ്പ്രസും കണ്ണൂര്‍-തിരുവനന്തപുരം ജനശതാബ്ദി എക്‌സ്പ്രസും മലബാറില്‍ നിന്നുള്ള യാത്രക്കാര്‍ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്ന ട്രെയിനുകളാണ്.

മംഗളൂരുവില്‍ നിന്ന് നാഗര്‍കോവിലേക്ക് പോവുന്ന പരശുറാം എക്‌സ്പ്രസ് നാളെ മുതല്‍ 28 വരെയും നാഗര്‍കോവില്‍ മംഗളൂരു പരശുറാം മറ്റന്നാള്‍ മുതല്‍ 29 വരെയുമാണ് റദ്ദാക്കിയിരിക്കുന്നത്. ജനശതാബ്ദിക്ക് പുറമെ, തിരുവനന്തപുരം വേണാട് എക്‌സ്പ്രസും റദ്ദാക്കിയിട്ടുണ്ട്.

അതേസമയം, പൂര്‍ണമായും റദ്ദാക്കിയിരുന്ന സെക്കന്തരാബാദ് തിരുവനന്തപുരം ശബരി എക്‌സ്പ്രസ് ഷൊര്‍ണൂര്‍ വരെ ഓടിക്കാന്‍ റെയില്‍വേ തീരുമാനിച്ചിട്ടുണ്ട്.

ജനശതാബ്ദി എക്‌സ്പ്രസ് എറണാകുളം റൂട്ടില്‍ മാത്രമായി ഓടിച്ച്‌ ക്രമീകരണം ഏര്‍പ്പെടുത്തണമെന്നാണ് യാത്രക്കാരുടെ ആവശ്യം. റദ്ദാക്കാത്ത ട്രെയിനുകളുടെ കോച്ചുകള്‍ വര്‍ധിപ്പിച്ചാലും യാത്രാക്ലേശം ഒരു പരിധി വരെ കുറക്കാമെന്നാണ് യാത്രക്കാര്‍ പറയുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here