എടമുട്ട് ആല്‍ഫ ഡയാലിസിസ് സെന്ററില്‍ പുതുതായി ലഭിച്ച നാല് ഡയാലിസിസ് മെഷീനുകളുടെ സമര്‍പ്പണം തൃശൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ഡേവിസ് മാസ്റ്റര്‍ നിര്‍വഹിക്കുന്നു. ആല്‍ഫ പാലിയേറ്റീവ് കെയര്‍ ചെയര്‍മാന്‍ കെ.എം.നൂര്‍ദീന്‍, വീണാ ജാന്‍, അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ.കൃഷ്ണകുമാര്‍, എടത്തിരുത്തി പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.ചന്ദ്രബാബു, മതിലകം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സീനത്ത് ബഷീര്‍, കൈപ്പമംഗലം പഞ്ചായത്ത് പ്രസിഡന്റ് ശോഭന രവി, എടവിലങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു രാധാകൃഷ്ണ്‍, മണലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി.ടി.ജോണ്‍സണ്‍, ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.എസ്.രമേശ്, ആല്‍ഫ ട്രസ്റ്റി താഹിറ നൂര്‍ദീന്‍, കമ്യൂണിറ്റി ഡയറക്ടര്‍ സുരേഷ് ശ്രീധരന്‍, ആല്‍ഫ ഗവേണിംഗ് കൗണ്‍സില്‍ അംഗങ്ങളായ കെ.എ.കദീജാബി, വി.ജെ.തോംസണ്‍, കെ.ജി.ജോഷി, ജനാര്‍ദനന്‍, ഡയാലിസിസ് എക്‌സിക്യുട്ടീവ് കൗണ്‍സില്‍ സെക്രട്ടറി പി.കെ.ജയരാജന്‍, പ്രസിഡന്റ് അഡ്വ. വി.പി.ജോയ്, ട്രഷറര്‍ എം.കെ.രാജീവ്, ചീഫ് അക്കൗണ്ടന്റ് ജലജ ബാബു, പി.ആര്‍.ഒ. താഹിറ മുജീബ് തുടങ്ങിയവര്‍ സമീപം.

എടമുട്ടം: സമൂഹത്തിലെ കാന്‍സര്‍ രോഗികള്‍ക്കും കിടപ്പിലായവര്‍ക്കും കിഡ്‌നി രോഗികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും ആല്‍ഫ നല്‍കുന്ന സേവനങ്ങള്‍ ഒരു സര്‍ക്കാര്‍ നിര്‍വഹിക്കേണ്ട അത്രയും കാര്യങ്ങളാണെന്നും അതിനാല്‍ ആല്‍ഫയെ സര്‍ക്കാര്‍ എന്നു വിളിക്കാനാണ് താന്‍ ഇഷ്ടപ്പെടുന്നതെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ഡേവിസ് മാസ്റ്റര്‍. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ആല്‍ഫയുടെ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടെങ്കിലും ഡയാലിസിസ് മെഷീനുകള്‍ ഉദ്ഘാടനം ചെയ്യുന്നതിനുള്ള ഈ സന്ദര്‍ശനം തനിക്കു മനസ്സിലായതില്‍നിന്നൊക്കെ എത്രയോ ഉയരത്തിലാണെന്ന് ആല്‍ഫയുടെ പ്രവര്‍ത്തനങ്ങളെന്ന് ബോധ്യപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു. ആല്‍ഫ പാലിയേറ്റീവ് കെയര്‍ എടമുട്ടം ഹോസ്പീസില്‍ പ്രവര്‍ത്തിക്കുന്ന ഡയാലിസിസ് സെന്ററിലേക്ക് പുതുതായി സ്‌പോണ്‍സര്‍ഷിപ്പായി ലഭിച്ച നാല് ഡയാലിസിസ് മെഷീനുകളുടെ സമര്‍പ്പണച്ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതോടെ ഇവിടുത്തെ ഡയാലിസ് മെഷീനുകളുടെ എണ്ണം 24 ആയി. പ്രതിമാസം നല്‍കി വരുന്ന സൗജന്യ ഡയാലിസിസുകളുടെ എണ്ണം 1600 ആയി വര്‍ധിപ്പിക്കാന്‍ ഇത് ആല്‍ഫയെ സഹായിക്കും.

ആല്‍ഫ പാലിയേറ്റീവ് കെയര്‍ ചെയര്‍മാന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഒരു ഡയാലിസിസ് മെഷീന്‍ സംഭാവന നല്‍കിയ വീണാസ് കറിവേള്‍ഡ് എന്ന യുട്യൂബ് ചാനലിലൂടെ പ്രശസ്തയായ വീണ ജാന്‍, അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ.കൃഷ്ണകുമാര്‍, മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ.ഗിരിജ, എടത്തിരുത്തി പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.ചന്ദ്രബാബു, മതിലകം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സീനത്ത് ബഷീര്‍, കൈപ്പമംഗലം പഞ്ചായത്ത് പ്രസിഡന്റ് ശോഭന രവി, എടവിലങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു രാധാകൃഷ്ണ്‍, മണലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി.ടി.ജോണ്‍സണ്‍, ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.എസ്.രമേശ്, ആല്‍ഫ ട്രസ്റ്റി താഹിറ നൂര്‍ദീന്‍, കമ്യൂണിറ്റി ഡയറക്ടര്‍ സുരേഷ് ശ്രീധരന്‍, ആല്‍ഫ ഗവേണിംഗ് കൗണ്‍സില്‍ അംഗങ്ങളായ കെ.എ.കദീജാബി, വി.ജെ.തോംസണ്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

സര്‍ക്കാരുകള്‍ വിചാരിച്ചാല്‍ മാത്രം പരിഹരിക്കാവുന്നതല്ല നമ്മുടെ സമൂഹത്തിലുള്ളതെന്നും പാലിയേറ്റീവ് പരിചരണത്തിലും പിന്നീട് ചലനശേഷി പരിമിതപ്പെട്ടവര്‍ക്കായി നടപ്പിലാക്കിയ ഫിസിയോതെറാപ്പി നല്‍കുന്ന പുനര്‍ജനി പദ്ധതിയും തുടര്‍ന്ന് നടപ്പാക്കിയ ഡയാലിസിസും സമൂഹത്തിന്റെ ആവശ്യം മനസ്സിലാക്കി ഒട്ടും താമസം കൂടാതെ നടപ്പാക്കിയതാണെന്നും അധ്യക്ഷത വഹിച്ചു സംസാരിച്ച ആല്‍ഫ ചെയര്‍മാന്‍ കെ.എം.നൂര്‍ദീന്‍ പറഞ്ഞു.

വീണാ ജാന്‍, ആരിഫ് സയാനി, സീനത്ത് ആരിഫ് സയാനി, സൈറ ഹാരിസ് എന്നിവരാണ് 4 ഡയാലിസിസ് മെഷീനുകള്‍ സ്‌പോണ്‍സര്‍ ചെയ്തത്. ഡയാലിസിസ് എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ പ്രസിഡന്റ് അഡ്വ. പി.എഫ്. സ്വാഗതവും സെക്രട്ടറി പി.കെ.ജയരാജന്‍ നന്ദിയും പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here