കൊച്ചി: എൻ സി പി സംസ്ഥാന പ്രതിനിധി സമ്മേളനം നാളെ രാവിലെ 10.30 ന് ദേശീയ അധ്യക്ഷൻ ശരദ് പവാർ ഉദ്ഘാടനം ചെയ്യും. കലൂർ രാജ്യാന്തര സ്റ്റേഡിയം ഗ്രൗണ്ടിൽ തയാറാക്കിയ പ്രത്യേക വേദിയിൽ നടക്കുന്ന ചടങ്ങിൽ സംസ്ഥാന പ്രസിഡന്റ് പി.സി. ചാക്കോ അധ്യക്ഷത വഹിക്കും. ദേശീയ ജനറൽ സെക്രട്ടറിമാരായ പ്രഫുൽ പട്ടേൽ, ടി.പി പീതാംബരൻ മാസ്റ്റർ, സുപ്രിയ സുലെ എം.പി എന്നിവർ വിശിഷ്ടാതിഥികളാകും. മന്ത്രി എ.കെ ശശീന്ദ്രൻ, പി.പി. മുഹമ്മദ് ഫൈസൽ എം.പി, തോമസ് കെ തോമസ് എം.എൽ.എ, സ്വാഗത സംഘം ചെയർമാൻ പി.ജെ. കുഞ്ഞുമോൻ, കൺവീനർ ടി.പി അബ്ദുൾ അസീസ് എന്നിവർ സംസാരിക്കും.
തുടർന്ന് സംസ്ഥാന ജനറൽ സെക്രട്ടറി കെ.ആർ രാജൻ രാഷ്ട്രീയ രേഖ അവതരിപ്പിക്കും. സംസ്ഥാന വൈസ് പ്രസിഡന്റുമാരായ പി.എം. സുരേഷ് ബാബു, പി.കെ രാജൻ, ലതിക സുഭാഷ് എന്നിവർ ചർച്ചക്ക് നേതൃത്വം നൽകും.
വൈകിട്ട് മൂന്ന് മണിക്ക് നടക്കുന്ന സൗഹൃദ സമാപന സമ്മേളനത്തിൽ പി.സി.ചാക്കോ അധ്യക്ഷത വഹിക്കും. ഇടതുമുന്നണി കൺവീനർ ഇ.പി. ജയരാജൻ ഉദ്ഘാടനം ചെയ്യും. സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, മന്ത്രി പി. രാജീവ്, സർക്കാർ ചീഫ് വിപ്പ് ഡോ. എൻ. ജയരാജ്, ജനതാദൾ പാർലമെന്ററി പാർട്ടി നേതാവ് മാത്യു ടി തോമസ്, തൃക്കാക്കരയിലെ ഇടതുമുന്നണി സ്ഥാനാർഥി ഡോ. ജോ ജോസഫ് തുടങ്ങിയവർ സംസാരിക്കും.
Now we are available on both Android and Ios.