തിരുവനന്തപുരം: നാളെ ഫോര്‍ട്ട് പൊലീസ് സ്റ്റേഷനില്‍ ഹാജരാകണമെന്ന നോട്ടീസ് തള്ളി പിസി ജോര്‍ജ്. ശബ്ദസാമ്പിള്‍ ഉള്‍പ്പെടെ വിവരങ്ങള്‍ ശേഖരിക്കണമെന്ന് ആവശ്യപ്പെട്ടാണ് പോലീസ് നോട്ടീസ് നല്‍കിയത്. എന്നാല്‍ ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിച്ച് നാളെ എത്താന്‍ സാധിക്കില്ലെന്ന് ജോര്‍ജ് ഫോര്‍ട്ട് എസിയെ അറിയിച്ചു. നാളെ രാവിലെ എട്ട് മണിക്ക് വെണ്ണല ക്ഷേത്ര പരിസരത്തെ ബിജെപി സംഘടിപ്പിക്കുന്ന സ്വീകരണത്തില്‍ പങ്കെടുക്കാനാണ് പിസി ജോര്‍ജിന്റെ തീരുമാനം. ഇതിനായി ഈരാറ്റുപേട്ടയിലെ വീട്ടില്‍ നിന്ന് പുലര്‍ച്ചെ 6.30ന് തൃക്കാക്കരയിലേക്ക് പുറപ്പെടും.
ഹൈക്കോടതി ജാമ്യം നല്‍കിയതിനെത്തുടര്‍ന്ന് ഇന്ന് തൃക്കാക്കരയില്‍ ബി.ജെ.പി പ്രചാരണത്തിന് പങ്കെടുക്കാനിരിക്കെയാണ് ഇന്ന് ഹാജരാകണമെന്ന് ജോര്‍ജിന് നോട്ടീസ് നല്‍കിയിരിക്കുന്നത്. ഫോര്‍ട്ട് അസിസ്റ്റന്റ് കമ്മിഷണര്‍ എസ്. ഷാജിയാണ് നോട്ടീസ് അയച്ചിരിക്കുന്നത്.
തന്നെ ജയിലിലേക്ക് അയച്ച മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് തൃക്കാക്കരയില്‍ മറുപടി നല്‍കുമെന്ന് പി.സി. ജോര്‍ജ് വ്യക്തമാക്കിയിരുന്നു.
പോലീസ് അന്വേഷണത്തോട് സഹകരിക്കണമെന്നാണ് ജാമ്യം നല്‍കുമ്പോള്‍ കോടതി നിര്‍ദ്ദേശിച്ചിരുന്നു. കൂടുതല്‍ അന്വേഷണത്തിനായി ഹാജരാകാനാണ് ഫോര്‍ട്ട് പോലീസ് നിര്‍ദേശം. എത്തിയലല്ലെങ്കില്‍ ജാമ്യവ്യവസ്ഥയുടെ ലംഘനമായി കണക്കാക്കാം. കുറ്റകൃത്യം ആവര്‍ത്തിക്കില്ലെന്നും ഏത് ഉപാധിയും അംഗീകരിക്കാമെന്നുമാണ് പി സി ജോര്‍ജിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചിരുന്നത്.