സ്വന്തം ലേഖകൻ

കൊച്ചി : നയതന്ത്ര ബാഗുവഴി സ്വർണം കടത്തിയ കേസിൽ മുഖ്യമന്ത്രി പിണറായി വിജയനും കുടുംബാംഗങ്ങൾക്കും എതിരെ അതിഗുരുതരമായ ആരോപണവുമായി കേസിലെ പ്രധാന പ്രതികളിലൊരാളായ സ്വപ്‌നാ സുരേഷ് രംഗത്ത്. കൊച്ചിയിലെ സി ജെ എം കോടതിയിൽ രഹസ്യ മൊഴിനൽകാനായി എത്തിയതായിരുന്നു സ്വപ്‌ന സുരേഷ്. നയതന്ത്ര സൗകര്യം ഉപയോഗിച്ച് മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന ശിവശങ്കരൻ ഐ എ എസിന്റെ നിർദ്ദേശ പ്രകാരം മുഖ്യമന്ത്രിക്കുവേണ്ടി ദുബായിയൽ എത്തിച്ചതായാണ് പ്രധാന വെളിപ്പെടുത്തൽ. 2016 ൽ മുഖ്യമന്ത്രി ദുബായിയിൽ പോയ സന്ദർഭത്തിൽ ഒരു ബാഗ് എടുക്കാൻ മുഖ്യമന്ത്രി മറന്നതായും ഈ ബാഗ് ഉടൻ ദുബായിലേക്ക് എത്തിച്ചു നൽകണമെന്ന ശിവശങ്കരന്റെ നിർദ്ദേശ പ്രകാരം നയതന്ത്ര സൗകര്യങ്ങൾ ഉപയോഗിച്ച്  ബാഗേജ് ദുബായിൽ എത്തിച്ചു നൽകിയെന്നാണ് വെളിപ്പെടുത്തൽ. ദുബായിൽ    ബിരിയാണി കണ്ടെയിനർ ബാഗുകൾ വഴി സ്വർണം കോൺസുലേറ്റിൽ കൊണ്ടുവരികയും അവ പിന്നീട് ക്ലിഫ് ഹൗസിലേക്ക് ശിവശങ്കരന്റെ നിർദ്ദേശപ്രകാരം കൊണ്ടു പോയെന്നുമാണ് സ്വപ്‌നയുടെ വെളിപ്പെടുത്തൽ.
മുഖ്യമന്ത്രി, ഭാര്യ കമല, മകൾ വീണ, അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന സി എം രവീന്ദ്രൻ, കെ ടി ജലീൽ, മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന നളിനി നെറ്റോ എന്നിവർക്കെതിരെയും താൻ അന്വേഷണ സംഘത്തിന് വിശദമായ മൊഴി നൽകിയതായും സ്വപന മാധ്യമങ്ങളോട് പറഞ്ഞു.

തന്റെ ജീവന് ഭീഷണിയുണ്ടെന്നും സ്വർണക്കടക്ക് കേസിലെ മുഖ്യപങ്കാളികളെ കുറിച്ച് വ്യക്തമായ മൊഴിയാണ് കോടതിയിൽ നൽകിയിരിക്കുന്നതെന്നും സ്വപ്‌ന അറിയിച്ചു.
കോൺസുലേറ്റ് ഉദ്യോഗസ്ഥയായിരുന്ന സ്വപ്‌നാ സുരേഷിനെ മുൻനിർത്തി നയതന്ത്ര ബാഗേജ് വഴി സ്വർണം കടത്തിയ കേസ് രണ്ടുവർഷം മുൻപ് കേരളരാഷ്ട്രീയത്തെ പിടിച്ചു കുലുക്കിയിരുന്നു. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയും ഐ ടി സെക്രട്ടറിയുമായിരുന്ന എം ശിവശങ്കരന്റെ പങ്കാളിത്തം സംബന്ധിച്ചും മറ്റുമുണ്ടായ വിവാദവും, പിന്നീടുള്ള അറസ്റ്റും ജയിൽ വാസവുമെല്ലാം ഏറെക്കാലം നീണ്ടുനിന്ന വിവാദമായിരുന്നുവെങ്കിലും മുഖ്യമന്ത്രിക്കെതിരെയും അദ്ദേഹത്തിന്റഛെ കുടുംബാംഗങ്ങൾക്കെതിരെയും സ്വപ്‌നാ സുരേഷ് വെളിപ്പെടുത്തലുകൾ വരുന്നത് ഇതാദ്യമായാണെന്നും സ്വർണക്കടത്ത് വിവാദം വീണ്ടും കത്തിപ്പിടിക്കാനുള്ള സാധ്യതയേറെയാണ്.

പ്രതിപക്ഷം ശക്തമായി മുഖ്യമന്ത്രിക്കെതിരെ ആരോപണ മുന്നയിച്ചപ്പോഴും അന്വേഷണം ആ വഴിക്ക് നീങ്ങിയിരുന്നില്ല. അട്ടക്കുളങ്ങര ജയിലിൽ വെച്ച് പൊലീസുദ്യോഗസ്ഥരെ ഉപയോഗിച്ച് സ്വപ്‌നയുടെ സബ്ദസന്ദേശം റക്കോർഡു ചെയ്തതും മുഖ്യമന്ത്രിക്കെതിരെ മൊഴിനൽകാൻ അന്വേഷണ ഉദ്യോഗസ്ഥർ നിർബന്ധിക്കുന്നതായി പിന്നീട് പൊലീസിന് മൊഴി നൽകിയതുമൊക്കെ ഏറെ വിവാദങ്ങൾക്ക് വഴി തുറന്നു. സ്വർണക്കടത്ത് കേസ് തേച്ചു മായ്ച്ചു കളയാൻ അണിയറയിൽ വലിയ ഗൂഢാലോചന നടന്നതായും, മുഖ്യമന്ത്രി ബി ജെ പി നേതാക്കളുമായി ഒത്തുകളിക്കയാണെന്നും പ്രതിപക്ഷ നേതാക്കൾ ആരോപിച്ചിരുന്നു. എന്നാൽ കേസിൽ പ്രധാന പ്രതിയെ അറസ്റ്റു ചെയ്യാത്തതും അറ്റാഷെ അടക്കമുള്ളവരെ ചോദ്യം ചെയ്യാതിരുന്നതും കേസ് ദുർബലമായി. ഇഡിയും കസ്റ്റംസും, എൻ ഐ എയും മറ്റും മാസങ്ങളോളം  അന്വേഷിച്ച കേസായിരുന്നു നയതന്ത്ര സ്വർണക്കടത്ത് കേസും കറൻസി കടത്തു കേസും. 
 

LEAVE A REPLY

Please enter your comment!
Please enter your name here