കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ ശകാച്ചിയിലെ പരിപാടിയില്‍ കറുത്ത വസ്ത്രത്തിനും കറുത്ത മാസ്‌കിനും വിലക്ക്. കൊച്ചി മെട്രോയുമായി ബന്ധപ്പെട്ട പരിപാടിയിലാണ് കറുത്ത വസ്ത്രവും മാസ്‌കും ധരിച്ചവരെ ഹാളില്‍ നിന്ന് പുറത്താക്കിയത്. കറുത്ത മാസ്‌ക് നീക്കാന്‍ മാധ്യമപ്രവര്‍ത്തകര്‍ക്കും നിര്‍ദേശം നല്‍കി. കോട്ടയത്തെ മുഖ്യമന്ത്രിയുടെ പരിപാടിയിലും കറുത്ത മാസ്‌ക് വിലക്കിയിരുന്നു.

കോട്ടയത്തെ പരിപാടി കഴിഞ്ഞ് മുഖ്യമന്ത്രി വിശ്രമിക്കുന്ന എറണാകുളത്തെ ഗസ്റ്റ് ഹൗസിനും അതീവ സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. സിറ്റി പോലീസ് കമ്മീഷണറും മൂന്ന് ഡിസിപിമാരും സുരക്ഷ പരിശോധനയ്ക്കായി ഇവിടെയുണ്ട്.

ഗസ്റ്റ ഹൗസിനു മുന്‍പിലുള്ള റോഡുകളെല്ലാം അടച്ചു. കലൂരിലും പിന്നീട് ചെല്ലാനത്തും മുഖ്യമന്ത്രിക്ക് പരിപാടിയുണ്ട്. ഈ മൂന്നു കേന്ദ്രങ്ങളും വലിയ സുരക്ഷാ വലയത്തിലാണ്. അഞ്ച് അസിസ്റ്റന്റ് കമ്മീഷണര്‍മാരുടെ നേതൃത്വത്തിലാണ് സുരക്ഷാ വിന്യാസം.

മുഖ്യമന്ത്രിയുടെ വാഹനവ്യുഹം കടന്നുപോയ ശേഷമാണ് ഗസ്റ്റ് ഹൗസിനു മുന്നിലൂടെയുള്ള റോഡ് തുറന്നുകൊടുത്തത്. ചെറിയ ഇടവഴികള്‍ പോലും അടച്ചാണ് സുരക്ഷ ഒരുക്കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here