ന്യു യോർക്ക്: ഫൊക്കാന നേതാവും സാമൂഹിക-സാംസ്കാരിക രംഗത്ത് സജീവ പ്രവർത്തകനുമായ ഫിലിപ്പോസ് ഫിലിപ്പ് മൂന്നാം ലോക കേരള സഭയിൽ അംഗമായി തെരഞ്ഞെടുക്കപ്പെട്ടു. ജൂണ്‍ 16, 17, 18 തീയതികളില്‍ തിരുവനന്തപുരത്താണ് സഭ ചേരുന്നത്.

ജനപക്ഷത്തുനിന്നു ജനോപകാരപ്രദമായ പ്രവര്‍ത്തനങ്ങളില്‍ കഠിനാദ്ധ്വാനംകൊണ്ട് വളര്‍ന്ന വ്യക്തിയാണ് ഫിലിപ്പോസ് ഫിലിപ്പ്.

ഫൊക്കാന ജനറല്‍ സെക്രട്ടറി, ട്രസ്റ്റി ബോർഡ് ചെയർ തുടങ്ങി വിവിധ സ്ഥാനങ്ങൾ വഹിച്ച   ഫിലിപ്പോസ് ഫിലിപ്പിന്റെ  നേതൃത്വത്തില്‍ ആരംഭിച്ച കേരള എഞ്ചിനീയറിംഗ് ഗ്രാജ്വേറ്റ്‌സ് അസ്സോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക ഇന്ന് ലോകമാകെ അറിയപ്പെടുന്ന സംഘടനയാണ്. 

ഹഡ്‌സന്‍വാലി മലയാളി അസ്സോസിയേഷനിൻ പ്രസിഡന്റ്, ചെയര്‍മാന്‍, അസ്സോസിയേഷന്റെ മുഖപത്രമായ കേരള ജ്യോതിയുടെ ചീഫ് എഡിറ്റര്‍ തുടങ്ങിയ പദവികള്‍ അലങ്കരിച്ചിട്ടുണ്ട്. 

മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ മാനേജിംഗ് കമ്മിറ്റി അംഗമായിരുന്നു.  സഭയുടെ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിന്റെ കൗണ്‍സില്‍ അംഗമായി പ്രവര്‍ത്തിച്ചുവരുന്നു.

പബ്ലിക് എംപ്ലോയ് ഫെഡറേഷന്‍ സെക്രട്ടറി, റോക്ക് ലാന്ഡ് കൌണ്ടി റിപ്പബ്ലിക്കന്‍ പാര്‍ട്ടി കമ്മിറ്റി മെമ്പര്‍ എന്നീ പദവികള്‍ വഹിച്ചു.

 പ്രവര്‍ത്തിച്ച മേഖലകളിലെല്ലാം പരസ്പരവിശ്വാസത്തിലും സ്‌നേഹത്തിലും അധിഷ്ഠിതമായ ശക്തമായ വ്യക്തി ബന്ധങ്ങളും സാമൂഹ്യ കൂട്ടായ്മകളും ദൃഢതരമാക്കുവാനും നിലനിര്‍ത്തുവാനും ശ്രമിച്ചിട്ടുണ്ടെന്ന് ഫിലിപ്പിന്റെ ട്രാക്ക് റെക്കോര്‍ഡ് പരിശോധിച്ചാല്‍ മനസ്സിലാകും.

കൊല്ലം ടി.കെ.എം. എഞ്ചിനീയറിംഗ് കോളജില്‍ നിന്ന് എഞ്ചിനീയറിംഗ് ബിരുദവും, ന്യൂയോര്‍ക്ക് പോളിടെക്ക് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗില്‍ ബിരുദാനന്തര ബിരുദവും നേടിയിട്ടുള്ള ഫിലിപ്പോസ് ഫിലിപ്പ് ന്യൂയോര്‍ക്കിലെ റോക്ക്‌ലാന്‍ഡില്‍ കുടുംബസമേതം താമസിക്കുന്നു

LEAVE A REPLY

Please enter your comment!
Please enter your name here