ന്യുയോർക്കിലെ ഇന്ത്യൻ കോൺസലിറ്റിനു മുന്നിൽ  ശനിയാഴ്ച്ച പ്രവാചക നിന്ദയിൽ പ്രതിഷേധിക്കാൻ മുസ്ലിങ്ങൾ റാലി നടത്തി. പെട്ടെന്നു തീരുമാനിച്ചു വിളിച്ചു കൂട്ടിയ റാലിയിൽ മൂവായിരത്തിലേറെ മുസ്ലിങ്ങൾ പങ്കെടുത്തു. 

മുഹമ്മദ് നബിയെ അവഹേളിച്ചു സംസാരിച്ച ബി ജെ പി നേതാക്കൾക്കെതിരെ നിയമനടപടി സ്വീകരിക്കുക, അറേബ്യയിലെ ഇസ്‌ലാമിക പുണ്യസ്ഥലങ്ങളെ അവഹേളിക്കുന്ന സർക്കാർ-ഹിന്ദുത്വ നേതാക്കളെ നിലയ്ക്കു  നിർത്തുക എന്നീ ആവശ്യങ്ങൾ പ്രകടനക്കാർ ഉന്നയിച്ചു. 

യു എസിൽ, ഏറ്റവും പ്രധാന നഗരമായ ന്യുയോർക്കിൽ തന്നെയാണ് ഏറ്റവുമധികം മുസ്ലിങ്ങൾ ഉള്ളത്. അവർക്കു നിർണായക രാഷ്ട്രീയ സ്വാധീനവുമുണ്ട്. 

ദ അലയൻസ് ടു സേവ് ആൻഡ് പ്രൊട്ടക്ട് അമേരിക്ക ഫ്രം ഇൻഫിൽട്രേഷൻ ബൈ റിലീജിയസ് എക്സ്ട്രീമിസ്റ്സ് (ആസ്പയർ.ഓർഗ്) യു എസിലും കാനഡയിലും വിവിധ നഗരങ്ങളിൽ പ്രകടനം നടത്താൻ ആഹ്വാനം ചെയ്തിരുന്നു. പ്രത്യേകിച്ച്,  ഇന്ത്യൻ എംബസികളും കോൺസലിറ്റുകളും പ്രവർത്തിക്കുന്ന നഗരങ്ങളിൽ.  

ഇന്ത്യയിലെ ബി ജെ പി മുഖ്യമന്ത്രിമാർ ഉൾപ്പെടെയുള്ള നേതാക്കൾ മത്സരിച്ചാണ് ഇസ്‌ലാമിനെ ഭീകരരായി ചിത്രീകരിക്കുന്നതെന്നു ആസ്പയർ പ്രസിഡന്റ് ഡോക്ടർ ഷേഖ് ഉബൈദ് ചൂണ്ടിക്കാട്ടി. “ഓരോ ഹിന്ദു ഉത്സവ വേളയിലും നിന്ദിക്കുന്ന മുദ്രാവാക്യങ്ങൾ മുഴക്കി മുസ്ലിങ്ങളെ പ്രകോപിപ്പിക്കാൻ ശ്രമിക്കുന്നു. പള്ളികൾ ആക്രമിക്കുന്നു. പ്രതിരോധിക്കാൻ ശ്രമിക്കുന്ന മുസ്ലിങ്ങളെ അറസ്റ്റ് ചെയ്യുകയും അവരുടെ വീടുകൾ ബുൾഡോസർ വച്ച് തകർക്കുകയും ചെയ്യുന്നു.”

ഹിന്ദുത്വ തീവ്രവാദി സംഘങ്ങൾ മുസ്ലിങ്ങളെ ആക്രമിക്കുമ്പോൾ പൊലിസ് മുസ്‌ലിംങ്ങൾക്കു നേരെയാണ് വെടി വയ്ക്കുന്നതെന്നു വിഡിയോകൾ ചൂണ്ടിക്കാട്ടി അദ്ദേഹം പറഞ്ഞു. “മുസ്ലിങ്ങൾ പ്രതികരിക്കണം എന്നതാണ് ആർ എസ് എസിന്റെ ആവശ്യം. രാജ്യത്തെ വിഭജിച്ചു നിർത്താനാണ് ആ ശ്രമം. 

“അത് ഇന്ത്യയുടെ സാമൂഹ്യ അസ്തിത്വത്തെ ബാധിക്കുകയും അന്താരാഷ്ട്ര തലത്തിൽ ഇന്ത്യയുടെ പ്രതിച്ഛായയെയും സമ്പദ് വ്യവസ്ഥയെയും ബാധിക്കും. നിക്ഷേപകർ അകന്നു നിൽക്കും. 

“ഹിന്ദു മേധാവിത്വം ആഗ്രഹിക്കുന്ന ആർ എസ് എസുകാരിൽ നിന്നും അവരുടെ സംഘടനകളിൽ നിന്നും മതങ്ങളെയും രാജ്യത്തെയും കാത്തു സൂക്ഷിക്കേണ്ട ഉത്തരവാദിത്തം ഹൈന്ദവ സമുദായത്തിനാണ്.”

ന്യയോർക്കിലെ പ്രമുഖ മുസ്ലിം നേതാവ് ഹബീബ് അഹ്മദ് പറഞ്ഞു: “ന്യയോർക്ക് നഗരത്തിൽ ഏറെ തിരക്കുള്ള ദിവസം മൂവായിരത്തിലേറെ മുസ്ലിങ്ങൾ പെട്ടെന്നുണ്ടായ ആഹ്വാനം കേട്ട് ഈ റാലിക്കു എത്തി. ഈ വസ്തുത ഇന്ത്യൻ കോൺസൽ ജനറൽ ഇന്ത്യൻ ഗവൺമെന്റിനെ അറിയിക്കുമെന്ന് ആഗ്രഹിക്കുന്നു. 

“നാളെ ഹ്യൂസ്റ്റണിലും റാലി നടത്തുന്നുണ്ട്. യു സിലൊട്ടാകെ മറ്റു നഗരങ്ങളിലും ഉണ്ടാവും.” 

LEAVE A REPLY

Please enter your comment!
Please enter your name here