ന്യൂജഴ്‌സി : ഫൊക്കാന മുൻ പ്രസിഡന്റും ഇന്റർ നാഷണൽ കോ-ഓഡിനേറ്ററുമായ പോൾ കറുകപ്പള്ളിയെ കേരള ലോകസഭാ അംഗമായി തെരഞ്ഞെടുത്തു. കേരള ലോക സഭ രൂപീകരിച്ചപ്പോൾ മുതൽ പ്രതിനിധിയായിരുന്ന അദ്ദേഹം മൂന്നാം  ലോക കേരള സഭാ സമ്മേളന പ്രതിനിധി സമ്മേളനത്തിൽ പങ്കെടുക്കാൻ കേരളത്തിലേക്ക്ഇ യാത്ര തിരിച്ചു.  ഈ മാസം 18 ന് കേരള നിയമസഭയുടെ പഴയ ബ്ലോക്കിലാണ് മൂന്നാം ലോക കേരള സഭ യോഗം നടക്കുന്നത്. അതിനായി നിയമ സഭ മന്ദിരം സർവ്വസജ്ജമാക്കി കഴിഞ്ഞതായി കഴിഞ്ഞ ദിവസം നോർക്ക പ്രതിധികൾ പത്രക്കുറിപ്പ്ഇറക്കിയിരുന്നു. പോൾ കറുകപ്പള്ളിയുൾപ്പെടെ 17 പേരാണ് അമേരിക്കയിൽ നിന്ന് പ്രത്യേക ക്ഷണിതാക്കളായി  ലോക കേരളസഭയിൽ എത്തുന്നത്. ഇതിൽ പലരും പുതുമുഖങ്ങളാണ്.  പാർട്ടികൾക്കതീതമായി പ്രവർത്തന യോഗ്യത മാത്രം കണക്കിലെടുത്താണ് കേരള ലോക സഭ പ്രതിനിധികളെ തെരെഞ്ഞെടുത്തതെന്നും നോർക്ക ഭാരവാഹികൾ അറിയിച്ചു.

1983ൽ  രൂപീകരിച്ചക്കപ്പെട്ട അമേരിക്കൻ മലയാളികളുടെ ഏറ്റവും വലിയ സംഘടനകളുടെ സംഘടനയായ ഫെഡറേഷൻ ഓഫ് കേരള അസോസിറ്റിയേഷൻ ഇൻ നോർത്ത് അമേരിക്ക (ഫൊക്കാന) യുടെ ആരംഭകാലം  മുതൽ സജീവമായി പ്രവർത്തനരംഗത്തുള്ള അദ്ദേഹം, ഫൊക്കാനയുടെ പ്രസിഡന്റായി രണ്ടു തവണ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഫൊക്കാനയുടെ പ്രസിഡണ്ട് ആയി ൨ തവണ  തെരഞ്ഞെടുക്കപ്പെട്ട ഏക നേതാവുകൂടിയായ  കറുകപ്പള്ളി നാല് തവണ ട്രസ്റ്റി ബോർഡ് ചെയർമാനായും പ്രവർത്തിച്ചിട്ടുണ്ട്. ഫൊക്കാനയുടെ വിവിധ സ്ഥാനങ്ങൾ അലങ്കരിച്ച അദ്ദേഹം ഹഡ്സൺ വാലി മലയാളി അസോസിയേഷൻ ഉൾപ്പെടെ  നോർത്ത് അമേരിക്കയിലെ നിരവധി  സാംസ്‌കാരിക- സാമുദായിക- സാമൂഹ്യ സംഘടനകളുടെ ഭാരവാഹിയായും പ്രവർത്തിച്ചിട്ടുണ്ട്. ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് – യു.എസ്.എ ( ഐ ഒ സി -യു എസ് എ) നാഷണൽ വൈസ് പ്രസിഡന്റ് കൂടിയായ അദ്ദേഹം  ഓർത്തഡോക്സ് സുറിയാനി സഭയുടെ മാനേജിങ്ങ്ര കമ്മിറ്റി അംഗമായും പ്രവർത്തിച്ചിട്ടുണ്ട്. കേരള ടൈംസ് ന്യൂസ് പോർട്ടലിന്റെ മാനേജിംഗ് ഡയറക്ടറാണ്.

കേരളത്തിൽ മാറി മാറി വരുന്ന സർക്കാരുകൾക്ക് പാർട്ടി ഭേദമന്യേ പിന്തുണ നൽകിയിട്ടുള്ള പോൾ കറുകപ്പള്ളിൽ സംസ്ഥാനത്തുണ്ടായിട്ടുള്ള എല്ലാ പ്രതിസന്ധി ഘട്ടങ്ങളിലും സ്വന്തം നിലയിലും വിവിധ സംഘടനകളെ ഏകോപിപ്പിച്ചുകൊണ്ടും സഹായ ഹസ്തവുമായി എത്താറുണ്ട്. ഇക്കഴിഞ്ഞ രണ്ടു മഹാപ്രളയങ്ങളിലും സംസ്ഥാന സർക്കാരിനു സഹായിക്കുന്നതിനു വിവിധ സംഘടനകളെ ഏകോപിപ്പിക്കാനും മുന്നിൽ നിന്നു പ്രവർത്തിച്ച പോൾ കേളത്തിൽ കോവിഡ് മഹാമാരി ദുരന്തമുണ്ടായപ്പോൾ മുഖ്യമന്ത്രിയുടെ കോവിഡ് ചലഞ്ച് പദ്ധതിയിൽ വ്യകതിപരമായി പങ്കാളിയായ അമേരിക്കയിൽ നിന്നുള്ള ആദ്യത്തെ സംഘടനാ നേതാക്കളിലൊരാളായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here