കൊച്ചി: കേരളത്തിലെ ഏറ്റവും വലിയ ഇന്‍ഫ്ളുവെന്‍സേഴ്സ് സമ്മിറ്റിന് കൊച്ചി വേദിയാകുന്നു. പ്രമുഖ ബിസിനസ് മാസികയായ ബ്രാന്‍ഡ് സ്റ്റോറീസിന്റെ നേതൃത്വത്തില്‍ നാളെ (ശനിയാഴ്ച ജൂണ്‍ 18) 2 മണിക്കാണ് ഇന്‍ഫ്ളുവെന്‍സേഴ്സ് സമ്മിറ്റ് ആന്‍ഡ് അവാര്‍ഡ്സ് കൊച്ചി മാരിയറ്റ് ഹോട്ടലില്‍ നടക്കുക.
ജലവിഭവ മന്ത്രി ശ്രീ. റോഷി അഗസ്റ്റിന്‍, ഹൈബി ഈഡന്‍ എംപി എന്നിവര്‍ മുഖ്യാതിഥി കളാകുന്ന ചടങ്ങില്‍ ഇന്‍ഫ്ളുവന്‍സേഴ്സിനെ ആദരിക്കും. പ്രമുഖ യൂട്യൂബര്‍മാരായ മുജീബ് ടി, സുജിത് ഭക്തന്‍, ഷാരീഖ് ഷംസുദ്ദീന്‍, കാര്‍ത്തിക് സൂര്യ, ഉണ്ണിമായ അനില്‍, എം4 ടെക്, ഹാരീസ് അമീര്‍ അലി, റോഷന്‍, ഒ എം കെ വി, അണ്‍ബോക്‌സിങ്ങ് ഡ്യൂഡ്, ഉബൈദ് ഇബ്രാഹിം, ടിയക്കുട്ടി, അഫ്‌ളു(മുഹമ്മദ് അഫ്‌ലാല്‍ പി), മല്ലു ഫാമിലി എന്നിവരോടൊപ്പം 200 വ്യവസായ പ്രമുഖരും 150 ഇന്‍ഫ്ളുവെന്‍സേഴ്സും പങ്കെടുക്കും. പ്രമുഖ മോട്ടീവേഷണല്‍ പരിശീലകന്‍ മധു ഭാസ്‌കരന്‍, ബിസിനസ് കണ്‍സള്‍ട്ടന്‍് ഡോ രഞ്ജിത്ത് രാജ് എന്നിവര്‍ നയിക്കുന്ന പാനല്‍ചര്‍ച്ചകള്‍, വ്യവസായപ്രമുഖരുടെ പ്രഭാഷണങ്ങള്‍, ബ്രാന്‍ഡ് പ്രസന്റേഷന്‍, ഡാന്‍സ്, ഡിജെ എന്നിവ നടക്കും.
Now we are available on both Android and Ios.