തിരുവനന്തപുരം :  ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായുള്ള ഓണത്തിനൊരു മുറം പച്ചക്കറി കൃഷിക്ക് സെക്രട്ടേറിയറ്റിൽ തുടക്കമായി. 13 മന്ത്രിമാർ ചേർന്നാണ് സെക്രട്ടേറിയറ്റ് ഗാർഡനിൽ പച്ചക്കറി തൈകൾ നട്ട് പദ്ധതിക്ക് തുടക്കം കുറിച്ചത്. വഴുതന, തക്കാളി തൈകളാണ് മന്ത്രിമാർ നട്ടത്. മന്ത്രിമാരായ പി. പ്രസാദ്, കെ. എൻ. ബാലഗോപാൽ, എം. വി. ഗോവിന്ദൻ, റോഷി അഗസ്റ്റിൻ, സജി ചെറിയാൻ, പി. രാജീവ്, കെ. കൃഷ്ണൻകുട്ടി, ആർ. ബിന്ദു, വി. എൻ. വാസവൻ, ജെ. ചിഞ്ചുറാണി, അഹമ്മദ് ദേവർകോവിൽ, ആന്റണി രാജു, എ. കെ. ശശീന്ദൻ എന്നിവരാണ് തൈകൾ നട്ടത്. പദ്ധതിയുടെ ഭാഗമായി വിവിധ ഇനം പച്ചക്കറികളാണ് നട്ടുപിടിപ്പിക്കുക. ഓണത്തിന് വിളവെടുക്കാൻ പാകത്തിലാണ് കൃഷി. പരിപാടിയുടെ ഭാഗമായി പച്ചക്കറി വിത്തുകളുടെ വിതരണവും നടന്നു. കൃഷി വകുപ്പ് ഡയറക്ടർ ടി. വി. സുഭാഷ്, കൃഷി വകുപ്പ് ഉദ്യോഗസ്ഥർ, സെക്രട്ടേറിയറ്റ് ജീവനക്കാർ എന്നിവർ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here