മലപ്പുറം :  പൊന്നാനിയിൽ ആരംഭിച്ച ഹൈഡ്രോഗ്രാഫിക് ഇൻസ്റ്റിറ്റ്യൂട്ട് മലബാറിന്റെ വികസനത്തിലെ നാഴികകല്ലായി മാറുമെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ. പൊന്നാനിയിലെ കേരള ഹൈഡ്രോഗ്രാഫിക് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈഡ്രോഗ്രാഫി ആൻഡ് അഡ്വാൻസ്ഡ് സ്റ്റഡീസിന്റെ (കിഹാസ് ) താത്കാലിക ഉപകേന്ദ്രത്തിന്റെ പ്രവർത്തനോദ്ഘാടനവും ലോക ഹൈഡ്രോഗ്രാഫിക് ദിനാഘോഷവും ഓൺലൈനായി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. കിഹാസ് പൊന്നാനിയിൽ ആരംഭിക്കുന്നതോടെ യുവതീ-യുവാക്കൾക്ക് നിരവധി തൊഴിൽ അവസരം ലഭ്യമാക്കുന്നതോടൊപ്പം കടലുമായി ബന്ധപ്പെട്ട് ഉപജീവനം നയിക്കുന്നവർക്കും പ്രയോജനപ്പെടുമെന്നും മന്ത്രി പറഞ്ഞു.

പൊന്നാനി ആനപ്പടി നുഫയിസ് പാലസിൽ നടന്ന പരിപാടിയിൽ പി.നന്ദകുമാർ എം.എൽ.എ അധ്യക്ഷനായി. സംസ്ഥാനത്തെ  പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ഒന്നായി മാറി കൊണ്ടിരിക്കുന്ന പൊന്നാനിയുടെ വികസത്തിൽ നിർണ്ണായകമായ സ്ഥാപനമായി ഹൈഡ്രോഗ്രാഫിക് ഇൻസ്റ്റിറ്റ്യൂട്ട്മാറുമെന്നും പൊന്നാനിയുടെ പൊതു വികസനത്തിൽ പോർട്ട് അനിവാര്യമാണെന്നും അതിനുള്ള ശ്രമങ്ങൾ തുടരുമെന്നും എം.എൽ.എ. പറഞ്ഞു. തിരുവനന്തപുരം ചീഫ് ഹൈഡ്രോഗ്രാഫർ വി. ജിറോഷ് കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു.

പൊന്നാനി നഗര സഭാ ചെയർമാൻ ശിവദാസ് ആറ്റുപുറം, പൊന്നാനി നഗരസഭാ സ്ഥിരം സമിതി അധ്യക്ഷരായ ഒ.ഒ. ഷംസു, ടി.മുഹമ്മദ് ബഷീർ,ഇന്ത്യൻ കോസ്റ്റ് ഗാർഡ് സ്റ്റേഷൻ കമാൻഡർ കമാൻഡന്റ് ആർ.കെ. കദം റ്റി എം, നാഷണൽ ഹൈഡ്രോഗ്രാഫിക് ലഫ്. കമാൻഡർ ജോഷ് ലോപ്പസ്, പോർട്ട് ഓഫീസർ ക്യാപ്റ്റൻ അശ്വനി പ്രതാപ്, സൂപ്രണ്ടിങ് എഞ്ചിനീയർ കുഞ്ഞി മമ്മു, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ബേബി ഷീജ കോഹൂർ, ഡെപ്യൂട്ടി ഹൈഡ്രോഗ്രാഫർ ആർ മനോരഞ്ജൻ മന്ത്രി പ്രതിനിധി അൻവർ സാദത്ത്, ടി.പി. സലിം കുമാർ,തുടങ്ങിയവർ പങ്കെടുത്തു. ഹൈഡ്രോഗ്രാഫി ഇന്ത്യൻ നാവിക സേനയുടെ പങ്ക്, തീരദേശ അപകടങ്ങളും ബഹിരാകാശ സാങ്കേതീക വിദ്യയുടെ പങ്ക്, പൊന്നാനിയുടെ ഭൂമിശാസ്ത്ര ചരിത്രം  എന്നീ വിഷയങ്ങളിൽ സെമിനാറും സംഘടിപ്പിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here