കെഎൻഎ ഖാദർ ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത വിഷയത്തിൽ പാർട്ടി രീതി അനുസരിച്ചുള്ള നടപടിയുണ്ടാകുമെന്ന് പാണക്കാട് സാദിഖലി തങ്ങൾ ട്വന്റിഫോറിനോട്. വിശദീകരണം കിട്ടിയ ശേഷം നടപടി കൈക്കൊള്ളുമെന്നും പാണക്കാട് സാദിഖലി തങ്ങൾ വ്യക്തമാക്കി.
ലീഗ് മതേതരത്വത്തിനായി നില കൊള്ളുമെന്ന് സാദിഖലി തങ്ങൾ ട്വന്റിഫോറിനോട് പറഞ്ഞു. അസ്വാരാസ്യങ്ങൾ ഒഴിവാക്കി മതേതര കുട്ടയ്മയുണ്ടാക്കണം. വർഗീയതയെ ചെറുക്കുന്നതിന് മുൻകൈയെടുക്കണം. സ്വന്തം ആളുകൾ തെറ്റു ചെയ്യുമ്പോൾ ഒറ്റപ്പെടുത്തണമെന്നും പാണക്കാട് സാദിഖലി തങ്ങൾ പറഞ്ഞു.