കോട്ടയം: വയനാട്ടില്‍ രാജീവ് ഗാന്ധിയുടെ ഓഫീസ് എസ്.എഫ്്.ഐ. പ്രവര്‍ത്തകര്‍ തല്ലിത്തകര്‍ത്തതിലും കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ പോലീസ് സാന്നിധ്യത്തില്‍ സിപിഎം പ്രവര്‍ത്തകര്‍ മര്‍ദിച്ചതിലും പ്രതിഷേധിച്ച് യു.ഡി.എഫ് കലക്ടറേറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം.കല്ലേറ് നടത്തിയ പ്രവര്‍ത്തകര്‍ക്കുനേരെ പോലീസ് ലാത്തിച്ചാര്‍ജ് നടത്തി. ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ചുകോട്ടയം നഗരത്തില്‍ ഗതാഗതം സ്തംഭിച്ചു.
കല്ലേറില്‍ കോട്ടയം ഡിവൈ.എസ്.പി ജെ.സന്തോഷ് കുമാറിനും ലാത്തിച്ചാര്‍ജില്‍ നിവധി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും പരുക്കേറ്റു. കണ്ണീര്‍വാതക പ്രയോഗത്തില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എയ്ക്ക് ദേഹാസ്വാസ്ഥ്യമുണ്ടായി. കലക്ടറേറ്റിന് മുമ്പില്‍ നടത്തിയ സമരം ഉദ്ഘടനം ചെയ്ത് നേതാക്കള്‍ മടങ്ങുന്നതിനിടെയാണ് സംഘര്‍ഷം ഉടലെടുത്തത്. കലക്ടറേറ്റിന് മുമ്പില്‍ സ്ഥാപിച്ചിരുന്ന സി.പി.എമ്മിന്റെ ഫളക്‌സ് ബോര്‍ഡുകള്‍ തകര്‍ത്ത പ്രവര്‍ത്തകരെ പിന്തിരിപ്പിക്കുന്നതിനിടെ പ്രവര്‍ത്തകര്‍ പോലീസിന് നേരെ കല്ലെറിയുകയായിരുന്നു.ഇതോടെയാണ് പോലീസ് ലാത്തിച്ചാര്‍ജ് നടത്തിയത്. പതിനഞ്ചു പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റു.
ഇവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.ഈസ്റ്റ് പോിലീസ് സ്‌റ്റേഷന് മുമ്പിലുണ്ടായിരുന്ന ബാരിക്കേഡ് മാറ്റാനുളള പ്രവര്‍ത്തകരുടെ ശ്രമം തടയുന്നതിനിടെയാണ് ഡി.വൈ.എസ്.പി.ജെ. സന്തോഷ് കുമാറിന്റെ തലയില്‍ ബാരിക്കേഡിന്റെ കമ്പി പതിച്ചത്.കലക്‌ട്രേറ്റ് മാര്‍ച്ച് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു.അക്രമത്തിലൂടെ അടിച്ചമര്‍ത്താമെന്ന സി.പി.എം. വ്യാമോഹം നടക്കില്ലെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.