തൃപ്പൂണിത്തുറ : വിവർത്തന സാഹിത്യത്തിനുള്ള ഈ വർഷത്തെ കേന്ദ്രസാഹിത്യ അക്കാദമി അവാർഡ് നേടിയ സുനില് ഞാളിയത്തിനെ പൂണിത്തുറ കലാ സാംസ്‌കാരിക കേന്ദ്രം ആദരിച്ചു.
ബംഗാളി സാഹിത്യകാരിയും ജ്ഞാനപീഠം അവാർഡ് ജേതാവുമായ മഹാശ്വേതാ ദേവിയുടെ  ഓപ്പറേഷൻ ബാഷായി ടുഡു എന്ന നോവലിന്റെ മലയാള പരിഭാഷയ നിർവ്വഹിച്ചതിനാണ് സുനിൽ ഞാളിയത്തിനെ അവാർഡിനായി പരിഗണിച്ചത്.
ബംഗാളി സാഹിത്യത്തിലെ പ്രമുഖ എഴുത്തുകാരുടെ കൃതികളെല്ലാം മലയാളത്തിലേക്ക് ഇതിനകം വിവർത്തനം ചെയ്ത സുനിലിനെ തേടിയെത്തിയ അംഗീകാരമാണ് കേന്ദ്രസാഹിത്യ അക്കാദമി അവാർഡ്.

പൂണിത്തുറ ഗാന്ധി സ്‌ക്വയർ ക്ലാസിക്  ഫോർട്ട് ഹോട്ടലിൽ നടന്ന ചടങ്ങിൽ കലാ സംസ്‌ക്കാരിക കേന്ദ്രം പ്രസിഡന്റ് വി.പി.ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ത്യപ്പൂണിത്തുറ നഗരസഭ
ചെയർ പേഴ്‌സൺ രമ സന്തോഷ് അനുമോദന യോഗം ഉദ്ഘാടനം
ചെയ്യുകയും, സുനിൽ ഞാളിയത്തിനെ പൊന്നാട അണിയിച്ച് ആദരിച്ചു. ചടങ്ങിൽ പി കെ ചന്ദ്രശേഖരൻ, എ എൻ. കിഷോർ, എം വി. ഉല്ലാസ്, ബാബു കളരിക്കൽ, പി.എം വിപിൻ കുമാർ, വി.ആർ. ശെൽവരാജ് തുടങ്ങിയവർ സംസാരിച്ചു.




LEAVE A REPLY

Please enter your comment!
Please enter your name here