കൽപ്പറ്റ : രാജ്യത്തെ ഭരണസംവിധാനങ്ങൾ ബി ജെ പിയും ആർഎസ്എസും ആക്രമിക്കുകയാണെന്ന് കോൺഗ്രസ് എം പി രാഹുൽ ഗാന്ധി പറഞ്ഞു. ജനങ്ങളുടെ ശബ്ദം അടിച്ചമർത്തുകയാണ്. തന്നെ ചോദ്യം ചെയ്താൽ താൻ ഭയപ്പെടും എന്ന് ബി ജെ പി കരുതിയെന്നും രാഹുൽ അഭിപ്രായപ്പെട്ടു.

ബി ജെ പി സാമൂഹ്യ ഘടനയെ മാത്രമല്ല, സാമ്പത്തിക ഘടനയെയും ആക്രമിക്കുന്നു. ബി ജെ പിയെ എതിർക്കുന്നവർക്ക് ഇഡിയെ നേരിടെണ്ടി വരും. സി പി എമ്മിനോട് ഒരു ചോദ്യം ചോദിക്കാനുണ്ട്. തന്നെ അഞ്ചു ദിവസം ചോദ്യം ചെയ്ത ഇഡി എന്തു കൊണ്ടാണ് പിണറായി വിജയനെ ചോദ്യം ചെയ്യാത്തത്. ബിജെപിയും സിപിഎമ്മും തമ്മിൽ ധാരണ ഉണ്ട്.   ബഫർ സോൻ സംബന്ധിച്ച് പിണറായി വിജയൻ ആശയക്കുഴപ്പം ഉണ്ടാക്കരുത്. സിപിഎം തൻറെ ഓഫീസ് എത്ര തവണ തകർത്താലും പ്രശ്‌നമില്ല. യഥാർത്ഥ പ്രശ്‌നം മറക്കാനാണിതൊക്കെ അവർ ചെയ്യുന്നതെന്നും രാഹുൽ പറഞ്ഞു.

രാഹുൽ ഗാന്ധി എം പിയുടെ വയനാട്  മണ്ഡല പര്യടനം തുടരുകയാണ്. അതിനിടെ, ഇന്നലെ ബഫർസോൺ വിഷയത്തിൽ താനയച്ച കത്തിന് മുഖ്യമന്ത്രി മറുപടി നൽകിയില്ലെന്ന വയനാട് എം പി രാഹുൽ ഗാന്ധിയുടെ വാദം തെറ്റാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫിസ് വ്യക്തമാക്കി. ബഫർ സോൺ വിഷയത്തിൽ രാഹുൽ ഗാന്ധി 2022 ജൂൺ എട്ടിന് മുഖ്യമന്ത്രിക്ക് എഴുതിയ കത്ത്  2022 ജൂൺ 13 ന്  മുഖ്യമന്ത്രിയുടെ ഓഫീസിൽ ലഭിച്ചു. 2022 ജൂൺ 23 ന് മുഖ്യമന്ത്രി കത്തിലൂടെ രാഹുൽ ഗാന്ധിക്ക് മറുപടി നൽകിയിട്ടുണ്ട്. സുപ്രീം കോടതി വിധിക്ക് ശേഷം ബഫർസോൺ വിഷയത്തിൽ ഉയർന്ന എല്ലാ ആശങ്കകളും മതിയായ നടപടികളിലൂടെ പരിഹരിക്കുമെന്ന് ഉറപ്പ് നൽകുകയും വരുന്ന പാർലമെൻറ് സമ്മേളനത്തിൽ ഈ വിഷയം ഉന്നയിക്കണമെന്ന് അദ്ദേഹത്തോട് കത്തിലൂടെ ആവശ്യപ്പെടുകയും ചെയ്തു. തൻറെ കത്തിന് മുഖ്യമന്ത്രി മറുപടി നൽകിയിട്ടില്ല എന്ന രാഹുൽ ഗാന്ധിയുടെ വാദം തെറ്റാണെന്നും മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു.

 
 
 
 

LEAVE A REPLY

Please enter your comment!
Please enter your name here