തിരുവനന്തപുരം :  പീഡനപരാതിയിൽ അറസ്റ്റിലായ ജനപക്ഷം നേതാവ് പി സി ജോർജിന് ജാമ്യം അനുവദിച്ചു. തിരുവനന്തപുരം ജൂഡീഷ്യൽ മജിസ്‌ട്രേറ്റുകോടതിയാണ്  ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. അന്വേഷണവുമായി സഹകരിക്കണമെന്ന ഉപാദികളോടെയാണ് ജാമ്യം. പീഡനപരാതിയിൽ അറസ്റ്റിലായ പി സി ജോർജിനെ വൈകിട്ടോടെയാണ് കോടതിയിൽ ഹാജരാക്കിയത്.  രണ്ടു മണിക്കൂർ നീണ്ടു നിന്ന വാദത്തിനൊടുവിലാണ് ജാമ്യം അനുവദിച്ചത്. വിവിധ കേസുകളിൽ അറസ്റ്റു ചെയ്യപ്പെട്ടയാളാണെന്നും ജാമ്യം നൽകരുതെന്നുമായിരുന്നു പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചത്.

 പി സി ജോർജ് ലൈംഗിക ലക്ഷ്യത്തോടെ സ്പർശിച്ചെന്നും അസ്ലീലം പറഞ്ഞെന്നുമായിരുന്നു സോളാർ കേസിൽ ആരോപണ വിധേയയായ പരാതിക്കാരിയുടെ ആരോപണം. ഇന്ന് ഉച്ചയ്ക്കാണ് പി സി ജോർജിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യാനായി വിളിച്ചുവരുത്തിയത്. സ്വർണക്കടത്ത് കേസിലെ പ്രതിയായ സ്വപ്‌നസുരേഷിന്റെ വെളിപ്പെടുത്തലിനു പിന്നിലെ ഗൂഢാലോചന അന്വഷിക്കണമെന്നാവശ്യപ്പെട്ടു നൽകിയ കേസിൽ ചോദ്യം ചെയ്യലിന് ഹാജരായ പി സി ജോർജിനെ നാടകീയമായാണ് പീഡനകേസിൽ അറസ്റ്റു ചെയ്തത്. ഫെബ്രുവരി 10ന് തിരുവനന്തപുരം തൈക്കാട് ഗസ്റ്റ് ഹൗസിൽവച്ച് പി സി ജോർജ് വിളിച്ചുവരുത്തി പീഡിപ്പിക്കാൻ ശ്രമിച്ചെന്നായിരുന്നു പരാതി. സ്വർണക്കടത്ത് കേസിൽ സ്വപ്‌നാ സുരേഷിനുവേണ്ടി താനുമായി സംസാരിച്ചുവെന്ന് നേരത്തെ സോളാർ കേസിൽ പ്രതിയുടെ ആരോപണം. ഇതുമായി ബന്ധപ്പെട്ട് അന്വേഷണ സംഘത്തിനു നൽകിയ മൊഴിയിലാണ് പി സി ജോർജ് പീഡിപ്പിച്ചതായുള്ള പരാതിയുയർന്നത്. ഇന്ന് ഉച്ചയ്ക്ക് പരാതിക്കാരിയിൽ നിന്നും പരാതി എഴുതിവാങ്ങിയതിനുതൊട്ടു പിന്നാലെയാണ് അറസ്റ്റ്. 
 

LEAVE A REPLY

Please enter your comment!
Please enter your name here