നയതന്ത്രചാനല്‍ സ്വര്‍ണക്കടത്തു കേസിലെ പ്രതി സ്വപ്‌ന സുരേഷില്‍ നിന്നും അന്വേഷണസംഘം പിടിച്ചെടുത്ത സ്വര്‍ണാഭരണങ്ങളും ഡോളറും തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി. സ്വപ്ന സുരേഷ് നല്‍കിയ ഹര്‍ജി എന്‍ഐഎ കോടതി ഇന്നു പരിഗണിക്കും. ഇതു സംബന്ധിച്ച് ഹൈക്കോടതിയിലും സ്വപ്ന ഹര്‍ജി നല്‍കിയിരുന്നു.

സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ ഒളിവില്‍ പോയ സ്വപ്നയെ, ബെംഗളൂരുവില്‍നിന്നു പിടികൂടിയ ഘട്ടത്തിലാണ് അവരുടെ പക്കലുണ്ടായിരുന്ന 112 പവന്‍ സ്വര്‍ണവും 65 ലക്ഷം രൂപയും ഡോളറും എന്‍ഐഎ സംഘം പിടിച്ചെടുത്തത്. ഇതു തിരിച്ചുകിട്ടണമെന്നാണ് സ്വപ്നയുടെ ആവശ്യം.

തനിക്ക് സാമ്പത്തിക ബുദ്ധിമുട്ടുണ്ടെന്നും പിടിച്ചെടുത്ത സ്വര്‍ണാഭരണങ്ങളും പണവും തിരികെ നല്‍കണമെന്ന് സ്വപ്ന ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here