കൊച്ചി: കൊച്ചി ആസ്ഥാനമായി 2016 മുതല്‍ പ്രവര്‍ത്തിച്ചു വരുന്ന ഐടി സേവന കമ്പനിയായ മെട്രിക് ട്രീ ലാബ്‌സ് സ്റ്റാര്‍ട്ടപ്പുകള്‍ക്കും എസ്എംഇകള്‍ക്കും ഇന്റര്‍നെറ്റ് ബിസിനസിനുള്ള പിന്തുണയുമായി ടെക്‌നോളജി ബിസിനസ് ലോഞ്ച്പാഡ് അവതരിപ്പിച്ചു. ടെക് പശ്ചാത്തലമില്ലാത്ത സ്ഥാപകരുള്ള ടെക് കമ്പനികള്‍ക്കും ആദായകരമായ ടെക് ബിസിനസ് വികസിപ്പിക്കാന്‍ പുതിയ സേവനം സഹായകമാകുമെന്ന് മെട്രിക് ട്രീ ലാബ്‌സ് സിഇഒയും ഡയറക്ടറുമായ ജോര്‍ജ് പനങ്കുഴ പറഞ്ഞു. ഇക്കാലത്തിനിടെ നൂറിലേറെ കമ്പനികള്‍ക്ക് ഇ-കോമേഴ്‌സ്, മാര്‍ക്കറ്റ്‌പ്ലേസ് പ്ലാറ്റ്‌ഫോമുകള്‍, സോഫ്റ്റ് വെയര്‍ തുടങ്ങിയ സേവനങ്ങള്‍ നല്‍കി വരുന്നതിലൂടെ ആര്‍ജിച്ച അനുഭവസമ്പത്താണ് പുതിയ ടെക്‌നോളജി ബിസിനസ് ലോഞ്ച്പാഡ് വികസിപ്പിച്ചെടുക്കാന്‍ പ്രേരണയായതെന്നും അദ്ദേഹം പറഞ്ഞു. ഉല്‍പ്പന്നങ്ങള്‍ വിപണിയിലേയ്‌ക്കെത്തിക്കുന്നതു വരെയുള്ള സമ്പൂര്‍ണ സേവനങ്ങളും നല്‍കുന്നതാണ് പാക്കേജെന്നും പരമാവധി ചുരുങ്ങിയ സമയത്തില്‍ തങ്ങളുടെ ബിസിനസുകള്‍ ഇന്റര്‍നെറ്റില്‍ സജീവമാക്കാനും തുടര്‍ന്നു പ്രവര്‍ത്തിപ്പിക്കാനും സാധ്യമാക്കുന്നതാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. താല്‍പ്പര്യമുള്ള സംരംഭകര്‍ക്ക് മെട്രിക് ട്രീ ലാബ്‌സിന്റെ വെബ്‌സൈറ്റിലൂടെ ഇതിനായി ബന്ധപ്പെടാം.

ഈ സാമ്പത്തികവര്‍ഷത്തില്‍ അഞ്ച് ഇന്റര്‍നെറ്റ്-അധിഷ്ഠിത ബിസിനസുകളെ ഇന്‍കുബേറ്റ് ചെയ്യാനാണ് ലക്ഷ്യം. അടുത്ത അഞ്ചു വര്‍ഷത്തിനിടെ അമ്പത് ഇന്റര്‍നെറ്റ് അധിഷ്ഠിത എസ്എംകള്‍ക്ക് പിന്തുണയേകി ഓരോന്നിനും ശരാശരി ഒരു കോടി രൂപയുടെ ബിസിനസ് നേടിക്കൊടുക്കാനും ലക്ഷ്യമിടുന്നു. അങ്ങനെ 50 കോടി രൂപയുടെ സഞ്ചിത ടേണോവറും ലക്ഷ്യമിടുന്നു.

ആഗോള സ്റ്റാര്‍ട്ടപ്പുകള്‍, എസ്എംഇകള്‍ തുടങ്ങിയ സംരംഭങ്ങള്‍ക്ക് വെബ്, ക്ലൗഡ്, മൊബൈല്‍ അധിഷ്ഠിത സേവനങ്ങള്‍ നല്‍കി വരുന്ന മെട്രിക് ട്രീ ലാബ്‌സ് എംവിപി ഡെവലപ്‌മെന്റ്, ഇ-കോമേഴ്‌സ്, സോഫ്റ്റ് വെയര്‍, എന്റര്‍പ്രൈസസസ് അപ്ലിക്കേഷന്‍സ് എന്നീ മേഖലകളിലാണ് പ്രവര്‍ത്തിക്കുന്നത്.

പുതിയ സേവനങ്ങള്‍ വിപണിയിലെത്തിയതിന്റെ പശ്ചാത്തലത്തില്‍ 2023-ഓടെ ജീവനക്കാരുടെ എണ്ണം 150 ആയി വര്‍ധിപ്പിക്കാനും കമ്പനിക്ക് പരിപാടിയുണ്ട്.

കൂടുതല്‍ വിവരങ്ങള്‍ക്ക് ജോര്‍ജ് പനങ്കുഴ 62389 03366

LEAVE A REPLY

Please enter your comment!
Please enter your name here