ന്യൂഡൽഹി : നീറ്റ് പരീക്ഷയ്ക്ക് എത്തിയ വിദ്യാർത്ഥിനികളുടെ അടിവസ്ത്രമഴിച്ച സംഭവത്തിൽ ദേശീയ വനിതാ കമ്മിഷൻ സ്വമേധയാ കേസെടുത്തു. ദേശീയ ടെസ്റ്റിംഗ് ഏജൻസിക്കും കേരള പൊലീസിനും കമ്മിഷൻ നോട്ടീസയച്ചു. സംഭവത്തിൽ അന്വേഷണം നടത്തി സ്വീകരിച്ച നടപടികൾ മൂന്നുദിവസത്തിനുള്ളിൽ കമ്മിഷനെ അറിയിക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. സംസ്ഥാന മനുഷ്യാവകാശ കമ്മിഷനും സംഭവത്തിൽ കേസെടുത്തിരുന്നു.

 

സമയം കേസുമായി ബന്ധപ്പെട്ട് അഞ്ച് വനിതാ ജീവനക്കാരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സ്വകാര്യ സ്ഥാപനത്തിലെ മൂന്ന് പേരും കോളേജ് ജീവനക്കാരായ രണ്ടു പേരുമാണ് കസ്റ്റഡിയിലുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here