ഗ്രീന്‍ ബുക്‌സിന്റെ മാനേജിംഗ് ഡയറക്ടറായിരുന്ന അന്തരിച്ച കൃഷ്ണദാസിന്റെ സ്മരണാര്‍ത്ഥം ആഗസ്റ്റ് ഒന്നിന് ഗ്രീന്‍ബുക്‌സ് അദ്ദേഹത്തിന്റെ അനുസ്മരണച്ചടങ്ങ് സംഘടിപ്പിക്കുന്നു. കൃഷ്ണദാസിന്റെ കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും അനുസ്മരണ ചടങ്ങില്‍ പങ്കെടുക്കും. ആഗസ്റ്റ് ഒന്നിന് വൈകിട്ട് നാല് മണിക്ക് ഗ്രീന്‍ ബുക്‌സിന്റെ ആസ്ഥാന മന്ദിരത്തില്‍ വെച്ചാണ് ചടങ്ങ് സംഘടിപ്പിക്കുന്നതെന്ന് ഡയറക്ടര്‍ ഇകെ നരേന്ദ്രന്‍ അറിയിച്ചു.

ചടങ്ങില്‍ ഡോ. വി ശോഭ സ്വാഗതം പറയും. സുഭാഷ് പൂങ്ങാട്ട് അധ്യക്ഷ പ്രസംഗം നടത്തും. ഒവി ഉഷ, പിവി കൃഷ്ണന്‍ നായര്‍, ബാലചന്ദ്രന്‍ വടക്കേടത്ത്, ബോബന്‍ കൊള്ളന്നൂര്‍ തുടങ്ങിയവര്‍ അനുസ്മരണ പ്രഭാഷണം നടത്തും.

 

LEAVE A REPLY

Please enter your comment!
Please enter your name here