തീയാടിക്കല്‍: കുറ്റികണ്ടത്തില്‍ കൊല്ലകുഴിയില്‍ പരേതനായ വെരി റവ. ഡോ. കെസി മാത്യൂസ് കോറെപ്പിസ്‌കോപ്പയുടെ (കാലം ചെയ്ത അഭിവന്ദ്യ ഡോ. തോമസ് മാര്‍ മക്കാറിയോസ് തിരുമേനിയുടെ സഹോദരന്‍) സഹധര്‍മ്മിണി ആനി മാത്യു (കുഞ്ഞുമോള്‍) അന്തരിച്ചു. 81 വയസ്സായിരുന്നു. സംസ്‌കാരം ബുധനാഴ്ച നടക്കും. മാവേലിക്കര പടിപ്പുരക്കല്‍ കുടുംബാംഗമാണ് ആനി മാത്യു. ഭൗതിക ശരീരം ഭുധനാഴ്ച രാവിലെ 11 മണിക്ക് സ്വഭവനത്തില്‍ എത്തിക്കും. വീട്ടില്‍ വെച്ചുള്ള ശുശ്രൂഷകള്‍ക്കു ഉച്ചയ്ക്ക് 1.30ന് ആരംഭിക്കും. അതിനു ശേഷം മൂന്നു മണിക്ക് നിലയ്ക്കല്‍ ഭദ്രാസന മെത്രാപ്പൊലീത്ത ഡോ. ജോഷ്വാ മാര്‍ നിക്കോദിമോസ് തിരുമേനിയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ അയിരൂര്‍ സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് ചെറിയ പള്ളിയില്‍ സമാപന ശുശ്രൂഷ നടത്തപ്പെടും.

മക്കള്‍: മെറീന (യുഎസ്എ), ജേക്കബ് മാത്യു (മനോജ്, യുഎസ്എ)
മരുമക്കള്‍: മോഹന്‍ (യുഎസ്എ), ഡോ. മേരി (യുഎസ്എ)
കൊച്ചുമക്കള്‍: മേഘ, മംമ്ത, ഐവന്‍, അലക്‌സിസ്

LEAVE A REPLY

Please enter your comment!
Please enter your name here