രാജേഷ് തില്ലങ്കേരി

കാന്തപുരം അബുബക്കർ മുസലിയാർക്ക്  കേരളരാഷ്ട്രീയത്തിലുള്ള സ്വാധീനത്തിൽ ആർക്കെങ്കിലും സംശയമുണ്ടായിരുന്നെങ്കിൽ അത് മാറിയിരിക്കുന്നു. സത്യത്തിൽ ഈ വിപ്ലവ പ്രസ്ഥാനം, പുരോഗമനം, തുടങ്ങിയ പ്രയോഗങ്ങളൊക്കെ ഉണ്ടെങ്കിലും അതൊന്നും പിണറായി സർക്കാർ ഒരിക്കലും സ്വന്തം കാര്യത്തിൽ പ്രാവർത്തികമാക്കാറേയില്ല.

ആരെയും വരച്ചവരയിൽ നിർത്താൻ കാന്തപുരമെന്ന ക്രാന്തദർശിക്ക് കഴിഞ്ഞിരുന്നു.  അരിവാൾ സുന്നിയെന്നാണ് കാന്തപുരം സുന്നിവിഭാഗത്തെ വിളിക്കാറ്, എന്നും ഇടതുപക്ഷത്തിനൊപ്പം നിന്ന പാരമ്പര്യമാണല്ലോ കാന്തപുരത്തിനുള്ളതും. എന്നാൽ ശ്രീറാം വെങ്കിട്ട രാമനെ ആലപ്പുഴ ജില്ലാ കലക്ടറാക്കിയതിനിതരെ മുസലിയാരുടെ പ്രതിഷേധം കണ്ട് മുഖ്യൻ പോലും ഒന്നു ഭയന്നു. ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കലക്ടറായി നിയമിച്ചതിനെതിരെ ആതിരൂക്ഷമായ പ്രതിഷേധമാണ് ഉയർന്നത്. മുസ്ലിം സംഘടനകൾ പ്രതിഷേധവുമായി രംഗത്തു വന്നപ്പോഴും പിണറായി കുലുങ്ങിയില്ല.

എന്നാൽ സാക്ഷാൽ കാന്തപുരം അബുബക്കർ മുസലിയാർ നേരിട്ട് പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു. പത്രപ്രവർത്തനകനായിരുന്ന കെ എം ബഷീർ മരിക്കാനാടയായ വാഹനാപകട കേസിൽ കുറ്റാരോപിതനായ ശ്രീറാം വെങ്കിട്ടരാമനെ സർക്കാർ സംരക്ഷിക്കുന്നുഎന്നാരോപിച്ചാണ് കാന്തപുരം സർക്കാരിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയത്. കാന്തപുരം കണ്ണുരുട്ടിയതോടെ ഇരട്ടചങ്കുണ്ടായിട്ടുപോലും പിണറായി ഒന്നു ഭയന്നുവത്രേ, ഉടൻ തീരുമാനം പിൻവലിച്ചു. ശ്രീറാം വെങ്കിട്ടരാമനെ രായ്ക്ക് രാമാനം ആലപ്പുഴയിൽ നിന്നും പറപ്പിക്കുകയായിരുന്നു.

അങ്ങിനെയാണ് സിവിൽ സപ്ലൈസ് കോർപ്പറേഷന്റെ എം ഡിയായി സർക്കാർ നിയമിക്കുന്നത്. എന്നാൽ അതു മറ്റൊരു പൊല്ലാപ്പായി മാറുമെന്ന് മുഖ്യമന്ത്രി സ്വപ്‌നത്തിൽപോലും കരുതിയിരുന്നില്ല. സി പി ഐ യുടെ കൈയ്യിലിരിക്കുന്ന വകുപ്പിൽ മന്ത്രിപോലും അറിയാതെയാണ് ശ്രീരാം വെങ്കിട്ടരാമനെ നിയമിച്ചതെന്നാണ് ഉയർന്നിരിക്കുന്ന ആരോപണം. ഭക്ഷ്യവകുപ്പിന്റെ കീഴിലുള്ള സിവിൽസപ്ലെസ് കോർപ്പറേഷന്റെ എം ഡിയായി ശ്രീറാംവെങ്കിട്ടരാമനെ നിയമിച്ചത് മന്ത്രി അനിൽ അറിഞ്ഞിട്ടില്ലെന്നതാണ് പുതിയ ആരോപണം. സി പി ഐയുടെ പ്രതിഷേധം കത്തുമുഖേന അറിയിച്ചിരിക്കയാണ്.

മെഡിക്കൽ സർവ്വീസസ് കോര്ഡപ്പറേഷൻ എം ഡിയായിരുന്ന ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ കലക്ടറായി നിയമിക്കാൻ കഴിഞ്ഞമാസം 23 നാണ് സർക്കാർ തീരുമാനമെടുക്കുന്നത്. ഈ തീരുമാനത്തിനെതിരെ പത്രപ്രവർത്തകരും, പ്രതിപക്ഷവും ആദ്യം തന്നെ രംഗത്തെത്തിയിരുന്നു. എന്നാൽ  സർക്കാർ ഈ പ്രതിഷേധമൊന്നും ചെവിക്കൊള്ളാൻ തയ്യാറായില്ല. ശ്രീറാം വെങ്കിട്ടരാമനെ ചട്ടങ്ങൾ പാലിച്ചാണ് ആലപ്പുഴ കലക്ടറായി നിയമിച്ചതെന്നായിരുന്നു സർക്കാർ വൃത്തങ്ങൾ അറിയിച്ചത്.

സർക്കാർ കുറ്റക്കാരെ സംരക്ഷിക്കില്ലെന്നും, കെ എം ബഷീറിന്റെ മരണത്തിന് ഉത്തരവാദികളായവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും വ്യക്തമാക്കിയെങ്കിലും ശ്രീറാം വെങ്കിട്ടരാമന്റെ നിയമന വിഷയത്തിൽ പുനരാലോചന ഉണ്ടാവില്ലെന്നും വ്യക്തമാക്കിയിരുന്നു. എന്നാൽ എക്ലിക്യുട്ടീവ് മജിസ്‌ട്രേറ്റിന്റെ അധികാരമുള്ള കലക്ടറുടെ കസേരയിലേക്ക് ശ്രീറാംവേണ്ടെന്ന നിലപാടിൽ മുസ്ലിംസംഘടനകൾ ഉറച്ചനിലപാട് സ്വീകരിക്കുകയായിരുന്നു. ഇതോടെയാണ് സംഗതി കൂടതൽ സങ്കീർണമാവുന്നത്.

കാന്തപുരം സുന്നികൾ സർക്കാരിനെ അതിനിശിതമായി വിമർശിച്ചുകൊണ്ട് രംഗത്തെത്തിയതോടെ  സർക്കാർ മുട്ടുമടക്കി . നാൽപ്പത്തിയെട്ട് മണിക്കൂർ നേരത്തെ കലക്ടറായി ശ്രീറാം മാറി. ആലപ്പുഴയോട് വിടപറയേണ്ടിയും വന്നു. ആലപ്പുഴയിലേക്ക് പുതിയ കലക്ടറെ കണ്ടെത്തിയ സർക്കാർ ശ്രീറാമിന കൊച്ചിയിൽ പുതിയ പോസ്റ്റിൽ അവരോധിക്കുകയും ചെയ്തു. സപ്ലൈകോ ജനറൽ മാനേജരായാണ് പുതിയ നിയമനം. കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന സ,പ്ലൈകോയിലേക്കുള്ള പുനർ നിയമനം ശ്രീറാം വെങ്കിട്ടരാമന് വലിയ തിരിച്ചടിയുമായി.

വ്യക്തിപരമായി ശ്രീറാമിന് ഈ നിയമനം വലിയ അനുഗ്രഹമാവുകയാണ്. കാരണം ശ്രീറാമിന്റെ ഭാര്യ എറണാകുളം ജില്ലാ കലക്ടറാണ്. ശ്രീറാമിനെ കൊച്ചിയിൽ നിയമിച്ചുകൊണ്ട് സർക്കാർ കാണിച്ച ഔദാര്യം പക്ഷേ, ഇടതുമുന്നണിയിൽ വിവാദത്തിന് തുടക്കമിട്ടിരിക്കുന്നു. പാപി ചെല്ലുന്നിടം … ശ്രീറാം വെങ്കിട്ടരാമനെ എന്തു ചെയ്യണമെന്നറിയാതിരിക്കയാണ് സർക്കാർ. ഐ എ എസുകാരനായ ശ്രീറാം വെങ്കിട്ടരാമൻ കെ എം ബഷീർ കൊല്ലപ്പെട്ട കേസോടെ സർക്കാരിനും വലിയ തലവേദനയായി മാറിയിരുന്നു.

കാന്തപുരം കണ്ണുരുട്ടിയതോടെ ശ്രീറാം വെങ്കിട്ടരാമന്റെ കസേര തെറിക്കുകയായിരുന്നു. കാന്തപുരം ക്രാന്തദർശിയായ സുന്നി നേതാവാണ്. അദ്ദേഹത്തെ പിണക്കാൻ ഒരിക്കലും തയ്യാറാവാത്ത പിണറായി പ്രതീക്ഷിച്ചതുപോലെ തന്നെ ചെയ്തു. ഇരട്ടചങ്കുണ്ടെന്ന് പറഞ്ഞിട്ടൊന്നും കാര്യമില്ലല്ലോ. വോട്ടാണ് സാർ എല്ലാറ്റിനും മുകളിൽ എന്ന നഗ്നസത്യം നമ്മളാരും മറക്കരുതല്ലോ.

കാന്തപുരത്തെ സ്‌ന്തോഷിപ്പിച്ചുവിട്ടു. അവർ വീണ്ടും അരിവാൾ സുന്നിയായിതന്നെ തുടരും. പിന്നെ സി പി ഐയുടെ കാര്യം. അതിലൊന്നും വല്യകാര്യമൊന്നുമില്ല. മുഖ്യമന്ത്രി കാനത്തെ ഒന്നു വിളിച്ചാൽ തീരാവുന്നതല്ലേയുള്ളൂ. അല്ലാതെ പിപ്പടി വ്ിദ്യയൊന്നും കാണിച്ച് കാന്തപുരഡതത്തെ കൂടെനിർത്താൻ ആവതില്ലെന്ന് കാനമെന്ന വലതു കമ്യൂണിസ്റ്റു നേതാവിനും നിശ്ചയമുള്ളതാണല്ലോ …

LEAVE A REPLY

Please enter your comment!
Please enter your name here