തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വണ്‍ ക്ലാസുകള്‍ ഈ മാസം 25ന് തുടങ്ങുമെന്ന് പൊതുവിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി. പ്രവേശന നടപടി മറ്റന്നാല്‍ തുടങ്ങും. ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ മേധാവി ഇനി പ്രിന്‍സിപ്പല്‍മാര്‍ മാത്രമാണ്. ഹെഡ്മാസ്റ്റര്‍ പദവി റദ്ദാക്കി. ഹെഡ്മാസ്റ്റര്‍ പകരം വൈസ് പ്രിന്‍സിപ്പല്‍ തസ്തിക സൃഷ്ടിക്കും.

ജന്‍ഡ്രല്‍ ന്യൂട്രല്‍ യൂണിഫോം അടിച്ചേല്‍പ്പിക്കില്ല. പൊതുസ്വീകാര്യവും കുട്ടികള്‍ക്ക് സൗകര്യ പ്രദവുമായിരിക്കണം യൂണിഫോം. അപേക്ഷ നല്‍കിയാല്‍ സൗകര്യമുള്ള സ്‌കൂളുകള്‍ മിക്‌സഡ് ആക്കും.

ഈ വര്‍ഷം മുതല്‍ വിദ്യാര്‍ത്ഥികള്‍ സ്‌കൂളുകളില്‍ മൊൈബല്‍ ഫോണ്‍ കൊണ്ടുവരുന്നത് വിലക്കി. ക്ലാസ് മുറിയിലും കാമ്പസിലും മൊബൈല്‍ ഫോണ്‍ കൊണ്ടുവരുന്നത് കുട്ടികള്‍ ഒഴിവാക്കണം. അമിതമായ ഫോണ്‍ ഉപയോഗം അധ്യാപകരും രക്ഷിതാക്കളും ശ്രദ്ധിക്കണം. സ്‌കൂള്‍ കുട്ടികളെ ക്ലാസ് സമയത്ത മറ്റ് പരിപാടിക്ക് കൊണ്ടുപോകുന്നത് ഒഴിക്കണം.

യു.പി/എല്‍.പി സ്‌കൂളുകളില്‍ 200 ദിവസവും ഉയര്‍ന്ന ക്ലാസുകളില്‍ 220 ദിവസവും ക്ലാസ് നടക്കണം. അധ്യായന സമയത്ത് കുട്ടികളെ മറ്റ് പരിപാടികളില്‍ പങ്കെടുപ്പിക്കാന്‍ പാടില്ല. അധ്യായന സമയം കവര്‍ന്നെടുക്കുന്ന പരിപാടികള്‍ക്ക് അനുമതി നല്‍കണ്ടേതില്ല.
പഠനത്തോടൊപ്പം കല, കായിക പ്രവര്‍ത്തനങ്ങളില്‍ കുട്ടികള്‍ക്ക് പങ്കെടുക്കാം.
അധ്യാപക സംഘടനകളുടെ യോഗം കഴിഞ്ഞ ദിവസം ചേര്‍ന്നിരുന്നുവെന്നും മന്ത്രി വ്യക്തമാക്കി.

ഉച്ചഭക്ഷണം പദ്ധതിയിലെ ഫണ്ട് കുറവ് സ്‌കൂള്‍ അധികൃതര്‍ ശ്രദ്ധയില്‍പെടുത്തിയെന്നും മന്ത്രി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here