കൊച്ചി: എറണാകുളം ജില്ലാ കളക്ടര്‍ രേണു രാജിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി. ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിക്കാന്‍ വൈകിയ സംഭവത്തില്‍ എറണാകുളം സ്വദേശി അഡ്വ. എം ആര്‍ ധനില്‍ ആണ് ഹര്‍ജി നല്‍കിയത്. അവധി പ്രഖ്യാപനത്തിനുളള മാര്‍ഗരേഖകളടക്കം വേണമെന്നാണ് ഹര്‍ജിക്കാരന്‍ ഉന്നയിച്ചിരിക്കുന്ന ആവശ്യം. അവധി പ്രഖ്യാപനത്തിലെ ആശയക്കുഴപ്പം ബുദ്ധിമുട്ടുണ്ടാക്കിയെന്ന് ഹര്‍ജിക്കാരന്‍ പറയുന്നു. വിഷയത്തില്‍ കളക്ടര്‍ രേണു രാജിനോട് റിപ്പോര്‍ട്ട് തേടണമെന്നും ഹര്‍ജിയിലുണ്ട്.

ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ച കളക്ടറുടെ നടപടി വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഭൂരിഭാഗം സ്‌കൂളുകളും പ്രവര്‍ത്തിച്ച് തുടങ്ങിയതിന് പിന്നാലെ അവധി നല്‍കിയ തീരുമാനത്തിന് എതിരെ രക്ഷിതാക്കളടക്കമുള്ളവര്‍ രംഗത്തെത്തുകയായിരുന്നു. കളക്ടറുടെ ഫേസ്ബുക്ക് പേജിലൂടെയും രൂക്ഷവിമര്‍ശനങ്ങള്‍ ഉയര്‍ന്നു. ഇന്നലെ രാത്രി തുടങ്ങിയ കനത്ത മഴയുടെ പശ്ചാത്തലത്തില്‍ ജില്ലയിലെ സ്‌കൂളുകള്‍ക്ക് ഇന്ന് അവധിയാണെന്ന് രാവിലെ 8:30 നാണ് കളക്ടര്‍ അറിയിച്ചത്. വിദ്യാര്‍ത്ഥികളും അധ്യാപകരും മറ്റ് ഉദ്യോഗസ്ഥരും ഉള്‍പ്പെടെയുള്ളവര്‍ ജോലിക്കായി പുറപ്പെട്ടതിന് ശേഷം അവധി പ്രഖ്യാപിച്ചതാണ് വ്യാപക വിമര്‍ശനത്തിനിടയാക്കിയത്. നടപടി വിവാദമായതോടെ എറണാകുളം കളക്ടര്‍ പുതുക്കിയ നിര്‍ദേശം ഇറക്കി. ഇതിനകം പ്രവര്‍ത്തനം ആരംഭിച്ച സ്‌കൂളുകള്‍ അടക്കേണ്ടതില്ലെന്നും സ്‌കൂളുകളിലെത്തിയ വിദ്യാര്‍ത്ഥികളെ തിരിച്ചയക്കേണ്ടതില്ലെന്നും കളക്ടര്‍ ഡോ. രേണു രാജ്

LEAVE A REPLY

Please enter your comment!
Please enter your name here