തിരുവനന്തപുരം: കെ.പി.സി.സി ജനറൽ സെക്രട്ടറിയും മുൻ എം.എൽ.എയുമായ പ്രതാപവർമ്മ തമ്പാൻ (63) അന്തരിച്ചു. വീട്ടിലെ ടോയ്‌ലെറ്റിൽ വീണ് പരിക്കേറ്റതിനെ തുടർന്നാണ് മരണം. ഇന്ന് വൈകിട്ട് അഞ്ചു മണിയോടെയാണ് അപകടം നടന്നത്. ഉടനെതന്നെ കൊല്ലം ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
നിയമസഭയിൽ ചാത്തന്നൂരിനെ പ്രതിനിധീകരിച്ച പ്രതാപവർമ്മ തമ്പാൻ നിലവിൽ കെ.പി.സി.സി ജനറൽ സെക്രട്ടറിയാണ്. പ്രതാപവർമ്മ തമ്പാന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ, എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എന്നിവർ അനുശോചിച്ചു.