കൊല്ലം: കോണ്‍ഗ്രസ് നേതാവ് പ്രതാപവര്‍മ്മ തമ്പാന്‍ അന്തരിച്ചു. വീട്ടിലെ ശുചിമുറിയില്‍ കാല്‍വഴുതി വീണ് പരിക്കേറ്റതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. നിലവില്‍ കെപിസിസി ജനറല്‍ സെക്രട്ടറിയാണ്. മുന്‍ കൊല്ലം ഡിസിസി അദ്ധ്യക്ഷനും ചാത്തന്നൂര്‍ മുന്‍ എംഎല്‍എ കൂടിയുമായിരുന്നു പ്രതാപവര്‍മ്മ.

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി, കെഎസ് യുവിന്റെ ഏക ജനറല്‍ സെക്രട്ടറി , സംസ്ഥാന ട്രഷറര്‍ തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here