തിരുവനന്തപുരം: രാജ്യത്ത് രണ്ടാമതായി മങ്കി പോക്സ് സ്ഥിരീകരിച്ച് കണ്ണൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുള്ളയാൾ രോഗമുക്തി നേടിയതായി മന്ത്രി വീണാ ജോർജ് അറിയിച്ചു. ഇദ്ദേഹത്തിന്റെ എല്ലാ സാമ്പിളുകളും നെഗറ്റീവായി. രോഗി മാനസികമായും ശാരീരികമായും പൂർണ ആരോഗ്യവാനാണെന്നും മന്ത്രി വാർത്താക്കുറിപ്പിൽ വ്യക്തമാക്കി

ജൂലായ് 13ന് യു.എ.ഇയിൽ നിന്ന് വന്ന യുവാവിനെ രോഗലക്ഷണങ്ങളോടെ ജൂലായ് 16നാണ് കണ്ണൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ അഡ്‌മിറ്റ് ചെയ്തത്. ഇദ്ദേഹവുമായി പ്രാഥമിക സമ്പർക്ക പട്ടികയിലുള്ള കുടുംബാംഗങ്ങളിലാർക്കും രോഗലക്ഷണങ്ങൾ കണ്ടിട്ടിലവ്ല. ഇദ്ദേഹത്തെ ശനിയാഴ്‌ച ഡിസ്‌ചാർജ് ചെയ്യുമെന്നും മന്ത്രി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here