പാലക്കാട് : കനത്ത മഴയെത്തുടർന്ന് നിറഞ്ഞ മഴമ്പുഴ ഡാം തുറന്നു. ഇന്ന് ഉച്ചയോടെയാണ് നാലുഷട്ടറുകളും അഞ്ച് സെന്റീമീറ്റർ വീതം തുറന്നത്. ഡാം തുറന്നതോടെ കൽപ്പാത്തിപ്പുഴയുടെയും ഭാരതപ്പുഴയുടെയും തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഡാമിന്റെ വൃഷ്ടിപ്രദേശത്ത് ഇപ്പോഴും മഴ തുടരുന്നതായാണ് റിപ്പോർട്ട്.

 

ജലനിരപ്പ് ഉയർന്നതോടെ ഇന്ന് മുല്ലപ്പെരിയാർ ഡാമും തുറന്നിരുന്നു. മൂന്ന് ഷർട്ടറുകൾ മുപ്പതുസെന്റീമീറ്ററാണ് ഉയർത്തിയത്. 543 ക്യൂസെക്സ് വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്. കാലവർഷം ശക്തമായതോടെ സംസ്ഥാനത്തെ നിരവധി ഡാമുകൾ ഇന്നലെത്തന്നെ തുറന്നിരുന്നു.

 

അതേസമയം, ‌ഏറെ ആശങ്ക ഉയർത്തിയ ചാലക്കുടിപ്പുഴയിൽ ജലനിരപ്പ് കുറയുന്നുണ്ട്. രാത്രി മഴ കുറഞ്ഞതാണ് രക്ഷയായത്. അതിനാൽ പെരിങ്ങൽക്കുത്തിൽ നിന്ന് കൂടുതൽ വെള്ളം എത്തിയെങ്കിലും ജലനിരപ്പ് വലിയതോതിൽ ഉയർന്നില്ല. സംസ്ഥാനത്ത് മഴയുടെ ശക്തി ഇന്ന് കുറഞ്ഞിട്ടുണ്ട്. എട്ടുജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരത്തും കൊല്ലത്തും മുന്നറിയിപ്പുകളില്ല.

 

 

 
 

LEAVE A REPLY

Please enter your comment!
Please enter your name here